'തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ടിആർപിയി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കുടുംബവിളക്ക്

Published : Apr 10, 2021, 07:40 PM IST
'തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ടിആർപിയി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കുടുംബവിളക്ക്

Synopsis

മലയാളം ടെലവിഷൻ റേറ്റിങ് ചാർട്ടുകൾ എപ്പോഴും ഭരിക്കുന്ന ഏഷ്യാനെറ്റ് പരമ്പരകൾ തന്നെയാണ്. മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന മലയാളം ഷോകളിൽ ആദ്യ അഞ്ച് സ്ഥാനം എപ്പോഴും ഏഷ്യാനെറ്റ് പരമ്പരകൾക്ക് തന്നെയായിരുന്നുവെങ്കിലും അവയ്ക്കിടയിൽ നല്ലൊരു മത്സരം നമുക്ക് കാണാം.

ലയാളം ടെലവിഷൻ റേറ്റിങ് ചാർട്ടുകൾ എപ്പോഴും ഭരിക്കുന്ന ഏഷ്യാനെറ്റ് പരമ്പരകൾ തന്നെയാണ്. മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന മലയാളം ഷോകളിൽ ആദ്യ അഞ്ച് സ്ഥാനം എപ്പോഴും ഏഷ്യാനെറ്റ് പരമ്പരകൾക്ക് തന്നെയായിരുന്നുവെങ്കിലും അവയ്ക്കിടയിൽ നല്ലൊരു മത്സരം നമുക്ക് കാണാം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പരമ്പരകളിൽ കുടുംബവിളക്ക് ഒന്നാം സ്ഥാനം കൈവിട്ടിരിക്കുകയായിരുന്നു. എന്നാൽ കബാലി സ്റ്റൈലിലാണ് ഇത്തവണത്തെ റേറ്റിങ് ചാർട്ട് പുറത്തുവന്നിരിക്കുന്നത്. 'തിരുമ്പി വന്തിട്ടേന്ന് സൊല്ല്..' എന്നാണ് പുതിയ ടിആർപിയിൽ കുടുംബവിളക്ക് പറയുന്നത്. 

ചിപ്പി രഞ്ജിത്ത് പ്രധാന വേഷത്തിലെത്തുന്ന സാന്ത്വനമായിരുന്നു കഴിഞ്ഞ ആഴ്ചവരെ ഒന്നാം സ്ഥാനത്തെങ്കിൽ ഈ ആഴ്ച രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കുടുംബവിളക്കിൽ സിദ്ധാർത്ഥ്- വേദിക കല്യാണമാണ് ടിആർപിയിൽ ഇളക്കം കൊണ്ടുവന്നത്. തന്റെ ഭർത്താവിനെ നഷ്ടപ്പെടുമ്പോഴും കരുത്തുറ്റ സ്ത്രീയായി മാറിവരുന്ന സുമിത്രയെയും പ്രേക്ഷകർക്ക് ഇഷ്ടമായെന്നു വേണം കരുതാൻ.

മൂന്നാം സ്ഥാനത്ത് ഐശ്വര്യ റാംസായി, നലീഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ മൗനരാഗമാണ്. മുൻ ആഴ്ചകളിലേതുപോലെ നാലാം സ്ഥാനത്ത് ഇത്തവണയും പാടാത്ത പൈങ്കിളിയാണ്. മനീഷയുടെയും സൂരജിന്റെയും ദേവയെയും കണ്മണിയും പ്രേക്ഷകർ സ്വീകരിച്ചുവെന്ന് ടിആർപി പറയുന്നു. അഞ്ചാം സ്ഥാനത്ത് അമ്മയറിയാതെ തുടരുന്നു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും