'സന്തോഷത്തോടെ ഇരിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടതില്ല'; ഭർത്താവിനൊപ്പം 'സാന്ത്വനം അപ്പു'

Published : Feb 07, 2024, 09:45 PM IST
'സന്തോഷത്തോടെ ഇരിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടതില്ല'; ഭർത്താവിനൊപ്പം 'സാന്ത്വനം അപ്പു'

Synopsis

2022ല്‍ ആണ് രക്ഷയുടെ വിവാഹം കഴിഞ്ഞത്.

മരാവതിയിലെ രാജശേഖരന്‍ തമ്പിയുടെ മകള്‍, സാന്ത്വനത്തിലെ ഹരികൃഷ്ണന്റെ ഭാര്യ അപര്‍ണ എന്ന അപ്പുവിനെ പരിചയപ്പെടുത്താല്‍ അതില്‍ക്കൂടുതല്‍ ആമുഖങ്ങളൊന്നും ആവശ്യമില്ല. സാന്ത്വനം അവസാനിച്ചുവെങ്കിലും 'അപ്പുക്കിളിയെ' പ്രേക്ഷകര്‍ മറന്നിട്ടില്ല. സാന്ത്വനത്തിന്റെ ഹാങ് ഓവറിലാണ് ഇപ്പോഴും സീരിയലിലെ പല സെലിബ്രിറ്റികളും. ലൊക്കേഷനിലെ പല ഓര്‍മകളുമാണ് പോസ്റ്റിലും സ്‌റ്റോറിയിലും എല്ലാം പങ്കിടുന്നത്. അതിനിടയിലാണ് രക്ഷ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലെത്തിയത്. ഗോപികയുടെ കല്യാണത്തിന് പോകാന്‍ ഒരുങ്ങിയ ഗെറ്റപ്പില്‍ നില്‍ക്കുമ്പോള്‍, ഭര്‍ത്താവിനൊപ്പം എടുത്ത ഫോട്ടോ ആണ് രക്ഷ പങ്കുവച്ചിരിയ്ക്കുന്നത്.

'പറ്റിയ ആള്‍ കൂടെ ഉണ്ടാവുമ്പോള്‍ സന്തോഷത്തോടെ ഇരിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടതില്ല. അത് താനെ സംഭവിച്ചോളും' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് രക്ഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അത് ശരിവച്ച് അപ്പുവിന്റെ ഫാന്‍സ് പലരും കമന്റ് ബോക്‌സിലെത്തി. ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമായി വരുന്നുണ്ട്. അപ്പുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നാണ് സാന്ത്വനം ആരാധകരുടെ കമന്റ്‌സ്.

2022ല്‍ ആണ് രക്ഷയുടെ വിവാഹം കഴിഞ്ഞത്. ബെംഗലൂരുവില്‍ സോഫ്റ്റുവെയര്‍ എന്‍ജിനിയറായിട്ടുള്ള അര്‍ക്കജ് ആണ് നടിയുടെ ഭര്‍ത്താവ്. മോഡലിങിലൂടെ അഭിനയ ലോകത്തേക്കെത്തിയ രക്ഷയുടെ അരങ്ങേറ്റം കമര്‍ക്കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സീരിയല്‍ ചെയ്തിരുന്നുവെങ്കിലും, രക്ഷയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് സാന്ത്വനത്തിലൂടെ തന്നെയാണ്.

പ്രേക്ഷകർ കാണുന്ന പോലെ തന്നെയാണ് ഞങ്ങളെല്ലാവരും, അത്രത്തോളം സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു. അവരെ മിസ്സ് ചെയ്യുക അത് കഴിയുക എന്ന് പറയുന്നത് മെന്റൽ ഞങ്ങൾക്ക് അത്രത്തോളം സങ്കടമായിരുന്നു. ലാസ്റ്റ് ഡേ ഒക്കെ എല്ലാവരും കരച്ചിലായിരുന്നു. ഗോപികയടക്കം എല്ലാവരും ആ ഫീലിൽ തന്നെയായിരുന്നു. അതുകൊണ്ട് ഉപദേശം ഒന്നും കൊടുക്കാൻ പറ്റിയില്ല എന്നായിരുന്നു നേരത്തെ രക്ഷ പങ്കുവെച്ചത്.

സിക്സ് പാക്കിൽ മാസായി ഉണ്ണി മുകുന്ദൻ; 'മലയാള ഹൃത്വിക് റോഷൻ' എന്ന് ആരാധകർ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത