Santhwanam : സഹോദരങ്ങള്‍ക്കായി തമ്പിയോട് കയര്‍ത്ത് ഹരി; 'സാന്ത്വനം' റിവ്യു

Web Desk   | Asianet News
Published : Dec 05, 2021, 10:58 PM IST
Santhwanam : സഹോദരങ്ങള്‍ക്കായി തമ്പിയോട് കയര്‍ത്ത് ഹരി; 'സാന്ത്വനം'  റിവ്യു

Synopsis

തമ്പിയുടെ വീട്ടിലേക്ക് പോയിരിക്കുന്ന അപ്പുവും ഹരിയുമാണ് പരമ്പരയിലെ ചർച്ചാവിഷയം. 

ലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് സാന്ത്വനം(Santhwanam). കൂട്ടുകുടുംബത്തിന്റെ വിശേഷങ്ങള്‍ മായം ചേര്‍ക്കാതെ അവതരിപ്പിക്കുന്ന പരമ്പര എല്ലായിപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതുമാണ്. ശിവാഞ്ജലിയാണ് പരമ്പരയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രണയജോഡികള്‍ എങ്കിലും മറ്റുള്ള കഥാപാത്രങ്ങള്‍ക്കും തുല്യമായ പ്രാധാന്യം പരമ്പരയില്‍ കാണാം. ഹരിയുടേയും ഭാര്യ അപ്പുവിന്റേയും സംഘര്‍ഷഭരിതമായ ദിവസങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. പ്രണയവിവാഹത്തിനുശേഷം വീട്ടില്‍നിന്നും പുറത്താക്കപ്പെട്ട കഥാപാത്രമാണ് അപ്പു എന്ന അപര്‍ണ. സമ്പത്തിന്റെ കാര്യത്തില്‍ പിന്നോക്കമുള്ള സാന്ത്വനം വീട്ടിലെ ഹരിയെ വിവാഹം കഴിച്ചതാണ് അപ്പുവിനെ വീട്ടില്‍നിന്നും അകറ്റിയത്. എന്നാല്‍ അപ്പു ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അപ്പുവിനെ വീണ്ടും വീട്ടിലേക്ക് കൂട്ടിയിരിക്കയാണ്.

അപ്പുവിന്റെ വീട്ടിലേക്ക് ഹരിയും എത്തിയിട്ടുണ്ട്. ഇരുവരേയും സാന്ത്വനം വീട്ടിലേക്ക് മടക്കി അയക്കാതിരിക്കാനാണ് അപ്പുവിന്റെ അച്ഛനായ തമ്പി ശ്രമിക്കുന്നത്. അതിനായി തമ്പി എല്ലാ വഴികളിലൂടെയും ശ്രമിക്കുന്നുമുണ്ട്. സ്‌നേഹത്തിന്റെ വഴിയിലൂടെ ശ്രമിച്ചിട്ട് കാര്യമില്ല എന്നറിഞ്ഞ തമ്പി മറ്റ് പല വഴികളും ആലോചിക്കുകയാണ്. പണത്തിന്റെ കാര്യത്തില്‍ സാന്ത്വനം വീടിനെ മോശമായി ചിത്രീകരിച്ച തമ്പിയെ ശക്തമായ വാക്കുകളിലൂടെ ഹരി നേരിടുന്നുണ്ട്. സമ്പത്ത് കുറഞ്ഞാലും അതിനനുസരിച്ച് സന്തോഷത്തോടെ ജീവിക്കാനാണ് താന്‍ സാന്ത്വനം വീട്ടില്‍നിന്ന് പഠിച്ചതെന്നും, തന്റെ അവസാന ശ്വാസത്തിലും താന്‍ കൃഷ്ണ സ്റ്റോഴ്‌സിലെ ബാലന്റെ അനിയന്‍ ഹരികൃഷ്ണന്‍ തന്നെ ആയിരിക്കുമെന്നെല്ലാം ശക്തമായ ഹരി തമ്പിയോട് പറയുന്നുണ്ട്.

ഇനിയും സാന്ത്വനം വീട്ടിലേക്ക് മടങ്ങിപോകേണ്ടെന്നും, അവിടുത്തേക്കാള്‍ സൗകര്യങ്ങള്‍ ഇവിടെയില്ലേ, അതുകൊണ്ട് ഹരിയോടൊന്നിച്ച് ഇവിടെ നില്‍ക്കാം എന്നുമാണ് തമ്പി മകളോട് പറയുന്നത്. എന്നാല്‍ സാന്ത്വനം വീട്ടുകാരെപ്പറ്റി പറയുമ്പോള്‍ ഹരി മാത്രമല്ല തമ്പിയോട് കയര്‍ക്കുന്നത്. ഹരിയേയും സാന്ത്വനത്തേയും പറയുമ്പോള്‍ അപര്‍ണ്ണയും ശക്തമായി തമ്പിയോട് സംസാരിക്കുന്നുണ്ട്. ഹരിയെ വിവാഹം കഴിച്ചതിന് അച്ഛന്‍ എന്നെ ഉപേക്ഷിച്ചപ്പോള്‍, സാന്ത്വനം വീട്ടിലെ എല്ലാവരും എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചെന്നും, തനിക്കുവേണ്ടി ശിവന്‍ അച്ഛന്റെ മുന്നില്‍ പരമാവധി താഴ്ന്നില്ലെ എന്നെല്ലാം അപര്‍ണ തമ്പിയോട് ചോദിക്കുന്നുണ്ട്. ശിവന്‍ തമ്പിയോട് മാപ്പ് പറഞ്ഞതും കാല്‍ പിടിച്ചതുമെല്ലാം ഹരിയോടും തന്നോടുമുള്ള ഇഷ്ടം കാരണമാണെന്നും, അതുകൊണ്ട് ആ വീട്ടുകാരുടെ സ്‌നേഹത്തില്‍നിന്നും തനിക്ക് ഒഴിഞ്ഞുമാറേണ്ട എന്നും അപര്‍ണ തമ്പിയോട് പറയുന്നുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത