Manoj K Jayan; 'നീലരാവിൽ ഇന്നും നിന്റെ താരഹാരം ഇളകുന്നു'; മോനിഷയുടെ ഓർമയിൽ മനോജ് കെ ജയൻ

Web Desk   | Asianet News
Published : Dec 05, 2021, 05:17 PM IST
Manoj K Jayan; 'നീലരാവിൽ ഇന്നും നിന്റെ താരഹാരം ഇളകുന്നു'; മോനിഷയുടെ ഓർമയിൽ മനോജ് കെ ജയൻ

Synopsis

മോനിഷ അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. 

വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി മലയാളിത്തനിമയോടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് സിനിമാസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയ നടിയാണ് മോനിഷ(monisha). ഒരുപിടി മികച്ച സിനിമകള്‍ ബാക്കിവെച്ചാണ് മോനിഷ ഈ ലോകത്ത് നിന്ന് യാത്രയായത്. 29 വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർക്കുകയാണ് നടൻ(actor) മനോജ് കെ ജയൻ(manoj k jayan). 

ഇരുവരും ഒന്നിച്ചഭിനയിച്ച കുടുംബസമേതം എന്ന ചിത്രത്തിലെ ഗാനത്തിലെ ഏതാനും വരികൾക്കൊപ്പമായിരുന്നു നടന്റെ പോസ്റ്റ്. “നീലരാവിൽ ഇന്നും നിന്റെ താരഹാരം ഇളകുന്നു”.. പ്രിയ സുഹൃത്തേ മോനിഷാ…ദീപ്തമായ  സ്മരണകളോടെ പ്രണാമം”, എന്ന് മനോജ് കെ ജയൻ കുറിച്ചു. മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രവും മനോജ് പങ്കുവച്ചിട്ടുണ്ട്.

1992ലാണ് കാര്‍ അപകടത്തില്‍ മോനിഷ മരിക്കുന്നത്. മോനിഷയും അമ്മയും തിരുവന്തപുരത്തു നിന്ന് എറണാകുളത്ത് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തലക്കേറ്റ ക്ഷതം മൂലം മോനിഷ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

മോനിഷ അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. അതുപോലെ അതിലെ പാട്ടുകളും. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്. 

PREV
Read more Articles on
click me!

Recommended Stories

അമ്പോ..ആളാരെന്ന് പിടികിട്ടിയോ ? പെൺവേഷത്തിൽ ന‍ൃത്തച്ചുവടുമായി മലയാളത്തിന്റെ മുൻനിര നടൻ !
'ഹൃദയം തകർന്നുപോയി', ആ സിനിമാക്കാരനുമായി ഡേറ്റിം​ഗ്, ശേഷമാണ് വിവാഹ നിശ്ചയം അറിഞ്ഞത്: മമ്ത