'രണ്ട് വ്യത്യസ്തമായ ഞാന്‍' : ചിത്രങ്ങളുമായി അശ്വതി ശ്രീകാന്ത്

Web Desk   | Asianet News
Published : May 05, 2021, 07:03 PM IST
'രണ്ട് വ്യത്യസ്തമായ ഞാന്‍' : ചിത്രങ്ങളുമായി അശ്വതി ശ്രീകാന്ത്

Synopsis

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയായ അശ്വതി ശ്രീകാന്ത് കഴിഞ്ഞദിവസം പങ്കുവച്ച രണ്ട് ചിത്രങ്ങളും കുറിപ്പുമാണിപ്പോള്‍ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. മുമ്പ് അവതാരകയായിരുന്നു എന്ന് പറയുന്നതാകും ശരി. കാരണം മറ്റൊന്നുമല്ല, മിനിസ്‌ക്രീനിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. ചക്കപ്പഴം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ അഭിനയരംഗത്തേക്കും അശ്വതി കടന്നിരുന്നു. പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടും നിലപാടുകള്‍ തുറന്നുപറഞ്ഞും നിരന്തരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. സോഷ്യല്‍ മീഡിയയിലും താരത്തിനുള്ള ഈ സ്വീകാര്യത വ്യക്തമാണ്. കഴിഞ്ഞദിവസം അശ്വതി പങ്കുവച്ച രണ്ട് ചിത്രങ്ങളും കുറിപ്പുമാണിപ്പോള്‍ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

'ഞാന്‍ എന്താകാനാണോ ആഗ്രഹിച്ചത് , എന്നിട്ട് ഞാന്‍ ശരിക്കും എന്തായി' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. എന്താകാനാണ് ആഗ്രഹിച്ചതെന്ന കുറിപ്പിനൊപ്പമുള്ള ചിത്രം പുസ്തകവും വായിച്ചിരിക്കുന്ന അശ്വതിയുടേതാണ്. എന്നാല്‍ ഇപ്പോള്‍ എന്തായി എന്ന ക്യാപ്ഷനോടെയുള്ളത് വീട്ടിലെ അടുക്കളയില്‍ പാത്രം കഴുകുന്ന താരമാണ്. നിരവധി ആരാധകരാണ് മനോഹരമായ കമന്റുകളോടെ ചിത്രങ്ങള്‍ വൈറലാക്കിയിരിക്കുന്നത്. മെയ് ദിനമായതിനാല്‍ അദ്ധ്വാനിക്കുന്ന തൊഴിലാളിയുടെ ചിത്രം പങ്കുവച്ചതാണോയെന്നും, പാത്രം മെഷീന്‍ കഴുകുമോ അതോ സെല്‍ഫി എടുത്തതിന്‌ശേഷം അശ്വതി തന്നെ കഴുകുമോ, എന്നെല്ലാമാണ് ആളുകള്‍ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നത്. കെട്ടിയോന്റെ പാത്രങ്ങള്‍ മൂപ്പരോട് കഴുകാന്‍ പറയണം എന്ന കമന്റിന് അശ്വതി പ്രതികരിച്ചിരിക്കുന്നത്, ആള് നാട്ടിലില്ല എന്നാണ്.

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ