'വരം കിട്ടിയാല്‍ അശ്വതി അറിയിക്കുന്നതായിരിക്കും'; വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രം

Bidhun Narayan   | Asianet News
Published : Jan 05, 2021, 10:46 PM IST
'വരം കിട്ടിയാല്‍ അശ്വതി അറിയിക്കുന്നതായിരിക്കും'; വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രം

Synopsis

തന്റെ വിശേഷങ്ങള്‍ പങ്കുവച്ചകൊണ്ടും നിലപാടുകള്‍ തുറന്നുപറഞ്ഞും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും മിനിസ്‌ക്രീനിലെ നിറസാനിധ്യവുമാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി ഇപ്പോള്‍ അഭിനയത്തിലേക്കു കൂടി ചുവടുമാറ്റിയിരിക്കുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. പ്രിയപ്പെട്ട അവതാരക അഭിനയത്തിലേക്ക് കാലെടുത്തുവച്ചതും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്. 

തന്റെ വിശേഷങ്ങള്‍ പങ്കുവച്ചകൊണ്ടും നിലപാടുകള്‍ തുറന്നുപറഞ്ഞും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. പാറകള്‍ക്കിടയില്‍ തപസു ചെയ്യുന്ന തരത്തിലുള്ള, ഒറ്റക്കാലില്‍ നില്‍ക്കുന്ന ചിത്രമാണ് അശ്വതി പങ്കുവച്ചത്. വല്ല വരവും കിട്ടിയാല്‍ അറിയിക്കാം എന്ന അടിക്കുറിപ്പോടെയാണ് താരം സോഷ്യല്‍മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

ഒരു കണ്ണുമാത്രം അടച്ചുള്ള അശ്വതിയുടെ ചിത്രത്തിന് ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ്. ആനയേയും പുലിയേയും പേടിച്ചാണോ ഒരു കണ്ണ് തുറന്നു പിടിച്ചിരിക്കുന്നത് എന്നുതുടങ്ങി, വരം കൊടുത്തില്ലെങ്കിലും ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചിക്ക് ഒരല്‍പം വിവരം കൊടുക്കണേ എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍.

മിനിസ്‌ക്രീനിലൂടെ അവതാരക എന്ന നിലയിലാണ് മലയാളികളിലേക്ക് അശ്വതി ശ്രീകാന്ത് നടന്നുകയറിയതെങ്കിലും, ഇപ്പോള്‍ പേരിനൊപ്പം പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട് അശ്വതിക്ക്. നടി, എഴുത്തുകാരി, ആക്ടിവിസ്റ്റ് തുടങ്ങിയ നിലകളിലെല്ലാം അശ്വതി ശ്രദ്ധ നേടുന്നുണ്ട്. ടിവി അവതാരക എന്ന നിലയില്‍ നിന്ന് മാറിയതും അഭിനേത്രിയായി എത്തിയത് അടുത്ത കാലത്തായിരുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക