'നിങ്ങളുടെ കൂട്ടത്തിലെ ഒരു മാലഖയെ ഞാൻ അടിച്ചുമാറ്റീട്ടുണ്ട് കേട്ടോ'; കുറിപ്പുമായി പ്രേക്ഷകരുടെ 'ജെയിംസ്"

Web Desk   | Asianet News
Published : May 14, 2020, 11:42 PM IST
'നിങ്ങളുടെ കൂട്ടത്തിലെ ഒരു മാലഖയെ ഞാൻ അടിച്ചുമാറ്റീട്ടുണ്ട് കേട്ടോ'; കുറിപ്പുമായി പ്രേക്ഷകരുടെ 'ജെയിംസ്"

Synopsis

ഓട്ടോഗ്രാഫ് എന്ന ഒറ്റ പരമ്പരയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ മുഖമാണ് രഞ്ജിത്ത്, പരമ്പരയിലെ ചുള്ളനായ ജെയിംസിന്‍റെ വേഷം അത്ര പെട്ടെന്നൊന്നും ടെലിവിഷന്‍ പ്രേക്ഷകര്‍ മറക്കില്ല. താരത്തിന്റെ കുറിപ്പാണിപ്പോൾ വൈറലായിരിക്കുന്നത്.

ഓട്ടോഗ്രാഫ് എന്ന ഒറ്റ പരമ്പരയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ മുഖമാണ് രഞ്ജിത്ത് രാജിന്‍റേത്. പരമ്പരയിലെ ചുള്ളനായ ജെയിംസിന്‍റെ വേഷം അത്ര പെട്ടെന്നൊന്നും ടെലിവിഷന്‍ പ്രേക്ഷകര്‍ മറക്കില്ല. സോഷ്യല്‍ മീഡിയില്‍ അത്ര സജീവമല്ലെങ്കിലും താരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

വിവാഹ വാർഷിക ചിത്രങ്ങളും അടുത്തിടെ വൈറൽ ആയിരുന്നു.  മകൾ ഇസ എന്ന് വിളിക്കുന്ന ഇസബെൽ രഞ്ജിത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.  മല്ലിക സുകുമാരന്റെ കൈയ്യിൽ ഇസ ഇരിക്കുന്ന ഒരു ചിത്രമായിരുന്നു  രഞ്ജിത്ത് പോസ്റ്റ്  ചെയ്തത്. 'രണ്ട് മഹാവിജയങ്ങളെ പോറ്റി വളർത്തിയ കയ്യാണ്. ആ അമ്മയുടെ കൈ ഗുണമാകട്ടെ' എന്ന് പറഞ്ഞായിരുന്നു  ആ ചിത്രം പോസ്റ്റ് ചെയ്തത്.

ഇപ്പോഴിതാ ലോക നഴ്സസ് ഡേയിലേ കുറിപ്പും ശ്രദ്ധേയമാവുകയാണ്.  'ഭൂമിയിലെ മാലാഖമാരുടെ ദിവസമാണിന്ന്, എല്ലാ മാലാഖമാർക്കും ദൈവം തുണയായുണ്ടാക്കട്ടെ. നിങ്ങളുടെ കൂട്ടത്തിലെ ഒരു മാലഖയെ ഞാൻ അടിച്ചുമാറ്റിട്ടുണ്ട് കേട്ടോ, ക്ഷമിക്കണം" എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ എത്തിയ ര‍ഞ്ജിത്ത് സിനിമാ താരം ഉഷയുടെ മകനാണ്. കബനി എന്ന പര്മരയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നത് രഞ്ജിത്താണ്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക