വസ്ത്രത്തിന്‍റെ പേരില്‍ നടി കസ്തൂരിക്കെതിരെ സൈബര്‍ ആക്രമണം

Published : Mar 11, 2019, 03:25 PM IST
വസ്ത്രത്തിന്‍റെ പേരില്‍ നടി കസ്തൂരിക്കെതിരെ സൈബര്‍ ആക്രമണം

Synopsis

സംസ്കാര ശൂന്യമായ വസ്ത്രധാരണം എന്ന വിമര്‍ശനം മുതല്‍ ചീത്തവാക്കുകളില്‍ വരെ കസ്തൂരിക്കെതിരെ ഉയരുന്നുണ്ട്

ചെന്നൈ: വസ്ത്രത്തിന്‍റെ പേരില്‍ നടി കസ്തൂരിക്കെതിരെ സൈബര്‍ ആക്രമണം. കാർത്തിയുടെ ജൂലൈ കാട്രിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ഗ്ലാമർ വേഷത്തില്‍ എത്തിയ താരം പിന്നീട് നല്‍കിയ അഭിമുഖത്തിന്‍റെ വീഡിയോയിലാണ് ഈ സൈബര്‍ ആക്രമണം ആരംഭിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇത് ഉയരുകയാണ്.

സംസ്കാര ശൂന്യമായ വസ്ത്രധാരണം എന്ന വിമര്‍ശനം മുതല്‍ ചീത്തവാക്കുകളില്‍ വരെ കസ്തൂരിക്കെതിരെ ഉയരുന്നുണ്ട്. തുറന്ന അഭിപ്രായ പ്രകടനങ്ങളുമായി തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയാണ് കസ്തൂരി. തന്‍റെ കുട്ടിക്ക് പരസ്യമായി മുലനല്‍കുന്ന ചിത്രങ്ങള്‍ അടങ്ങുന്ന ഫോട്ടോഷൂട്ട് നടത്തി മുന്‍പ് കസ്തൂരി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

എന്നാല്‍ വിവാദമായ വിഡിയോ അഭിമുഖത്തില്‍ വസ്ത്രത്തെക്കാള്‍ പ്രധാന്യമേറിയ കാര്യങ്ങളാണ് പറയുന്നത്.  തമിഴ് സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും സിനിമാ രാഷ്ട്രീയത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്നുണ്ട് വീഡിയോയില്‍.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും