'ഞാന്‍ സമ്മാനം കൊടുക്കുന്ന "ഇതിയാൻ" ഇന്ന് മലയാള സിനിമയിലെ സംസാരവിഷയം':ചിത്രം പങ്കിട്ട് ബാലചന്ദ്ര മേനോന്‍

Published : Apr 04, 2024, 04:58 PM ISTUpdated : Apr 04, 2024, 06:46 PM IST
'ഞാന്‍ സമ്മാനം കൊടുക്കുന്ന  "ഇതിയാൻ" ഇന്ന് മലയാള സിനിമയിലെ സംസാരവിഷയം':ചിത്രം പങ്കിട്ട് ബാലചന്ദ്ര മേനോന്‍

Synopsis

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്റർ കോളേജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് ഒരു മത്സര വിജയിക്ക് ബാലചന്ദ്ര മേനോന്‍ സമ്മാനം നല്‍കുന്നതാണ് ചിത്രത്തില്‍.

കൊച്ചി: മലയാളിക്ക് പ്രിയപ്പെട്ട നടനാണ് ബാലചന്ദ്ര മേനോന്‍. ഒരു നടന്‍ എന്നതിലുപരി സിനിമയുടെ എല്ലാ മേഖലയിലും തന്‍റെ കഴിവ് തെളിയിച്ച ബാലചന്ദ്ര മോനോന്‍ സോഷ്യല്‍ മീഡിയയില് സജീവമാണ്. ഇപ്പോള്‍ അത്യപൂര്‍വ്വമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍. 

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്റർ കോളേജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് ഒരു മത്സര വിജയിക്ക് ബാലചന്ദ്ര മേനോന്‍ സമ്മാനം നല്‍കുന്നതാണ് ചിത്രത്തില്‍.തന്‍റെ കയ്യില്‍ നിന്നും ഒന്നാം സ്ഥാനക്കാരനുള്ള  സമ്മാനം വാങ്ങുന്ന വിദ്യാർത്ഥി ഇന്ന് മലയാള സിനിമയിലെഅറിയപ്പെടുന്ന ഒരു കലാകാരനാണ് എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. 

അത് ആരെന്ന് മനസിലായോ എന്ന് ചോദിച്ച് ഉത്തരം പിന്നീട് പറയാം എന്നാണ് മേനോന്‍ പറയുന്നത്. എന്നാല്‍ കമന്‍റ് ബോക്സില്‍ അത് ആരാണെന്ന് ബാലചന്ദ്ര മേനോന്‍റെ ഫാന്‍സ് കണ്ടെത്തി കഴിഞ്ഞു സംവിധായകന്‍ ബ്ലെസിയാണ് അതെന്നാണ് അവര് കണ്ടെത്തിയത്. താങ്കളുടെ കയ്യൊപ്പ് പതിഞ്ഞതൊന്നും ഒരിക്കലും മോശമായിട്ടില്ലെന്ന് ബ്ലെസിയുടെ ആടുജീവിതത്തിന്‍റെ അടക്കം വിജയം ഒര്‍മ്മിപ്പിച്ച് ഒരാള്‍ കമന്‍റ് ചെയ്യുന്നു.  ആടുജീവിതം സിനിമ ഹിറ്റ്‌ ആയപ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയാൻ പറ്റി എന്നാണ് ഒരു കമന്‍റ്. 

അതേ സമയം സംവിധായകന്‍ ബ്ലെസി ഒരുക്കിയ ആടുജീവിതം വലിയ വിജയമാകുകയാണ്. റിലീസ് ദിനത്തില്‍ മൊത്തത്തില്‍ പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കില്‍ മുന്നോട്ട് പോകെ സമ്മിശ്ര പ്രതികരണങ്ങളും പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നു.ചിത്രം കളക്ഷനില്‍ 100 കോടിക്ക് അടുത്ത് എത്തുന്നു എന്നാണ് വിവരം. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി പിന്നിട്ട ചിത്രം ഇപ്പോള്‍ ആടുജീവിതമാണ്. ചിത്രം ബ്ലെസിയുടെ സംവിധായകനെന്ന ക്രാഫ്റ്റ് ഒരിക്കല്‍ കൂടി ഊട്ടി ഉറപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍. 

54 ദിനങ്ങള്‍; തമിഴ്നാട് തിയറ്ററുകള്‍ക്ക് രക്ഷയായി മോളിവുഡ്; നാല് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയത്

വിമര്‍ശനങ്ങള്‍ കളക്ഷനെ ബാധിച്ചോ? 'ആടുജീവിതം' കേരളത്തില്‍ നിന്ന് ഒരാഴ്ച കൊണ്ട് നേടിയത്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത