വീഡിയോ എടുത്തതിന് ആരാധകനെ തല്ലി നടന്‍ ബാലകൃഷ്ണ

Published : Mar 07, 2021, 02:10 PM IST
വീഡിയോ എടുത്തതിന് ആരാധകനെ  തല്ലി നടന്‍ ബാലകൃഷ്ണ

Synopsis

നേരത്തെ സെല്‍ഫി എടുത്ത ആരാധകനെ തല്ലിയതും, അങ്കിള്‍ എന്ന് വിളിച്ച യുവ നടന്‍റെ ചിത്രത്തിന്‍റെ ഓഡിയോ റിലീസില്‍ മോശമായി പെരുമാറിയതും അടക്കം നിരവധി പ്രശ്നങ്ങള്‍ സമാനമായി സൃഷ്ടിച്ചയാളാണ് ബാലകൃഷ്ണ. 

ഹൈദരാബാദ്: ആരാധകനെ തല്ലി വാര്‍ത്ത സൃഷ്ടിച്ച് തെലുങ്ക് സിനിമതാരം ബാലകൃഷ്ണ. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തിലാണ് സംഭവം. ഇവിടെ പരിപാടിക്ക് എത്തിയ ബാലകൃഷ്ണ അണികളില്‍ ഒരാള്‍ വീഡിയോ പിടിക്കുന്നതില്‍ പ്രകോപിതനായാണ് അയാളെ തല്ലിയത്. ഇയാളുടെ മുഖത്ത് ബാലകൃഷ്ണ അടിക്കുന്നതും, ഇയാളെ വഴക്ക് പറയുന്നതുമായ വീഡിയോ വൈറലായിട്ടുണ്ട്.

നേരത്തെ സെല്‍ഫി എടുത്ത ആരാധകനെ തല്ലിയതും, അങ്കിള്‍ എന്ന് വിളിച്ച യുവ നടന്‍റെ ചിത്രത്തിന്‍റെ ഓഡിയോ റിലീസില്‍ മോശമായി പെരുമാറിയതും അടക്കം നിരവധി പ്രശ്നങ്ങള്‍ സമാനമായി സൃഷ്ടിച്ചയാളാണ് ബാലകൃഷ്ണ. ഇത്തരത്തില്‍ തന്നെ പുതിയ സംഭവത്തിന്‍റെ വീഡിയോയും വൈറലായി. 

സംഭവം വൈറലായതോടെ വിശദീകരണവുമായി അടി കിട്ടിയ ആരാധകന്‍ തന്നെ രംഗത്ത് എത്തി, 'ഞാന്‍ ബാലയ്യയുടെ ആരാധകനാണ്, അദ്ദേഹത്തിന്‍റെ രാവിലെ മുതലുള്ള എല്ലാ പരിപാടിയിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അവസാനം വീട്ടിലെത്തിയപ്പോള്‍ ആരാധകനാണെന്ന് മനസിലാക്കാതെയാണ് വീഡിയോ എടുത്ത എന്നെ തള്ളിമാറ്റിയത്, അദ്ദേഹം എന്നെ തൊട്ടതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു - അയാള്‍ പറയുന്നു.

PREV
click me!

Recommended Stories

'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി
'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ