'സീരിയലില്‍ കിടന്ന് ഉറങ്ങുന്ന രംഗത്തും എന്തിനാണ് മേക്കപ്പ്': ഇത്തരം വിമര്‍ശനത്തിന് മറുപടി നല്‍കി ദേവി ചന്ദന

Published : Jul 31, 2024, 06:10 PM IST
'സീരിയലില്‍ കിടന്ന് ഉറങ്ങുന്ന രംഗത്തും എന്തിനാണ് മേക്കപ്പ്': ഇത്തരം വിമര്‍ശനത്തിന് മറുപടി നല്‍കി ദേവി ചന്ദന

Synopsis

സ്വന്തമായി മേക്കപ്പ് ചെയ്യുന്നതിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കിട്ടത്. പാവമാണോ, ഭയങ്കരിയാണോ എന്നത് മേക്കപ്പിലും ചോദിക്കുന്ന കാര്യമാണ്.

കൊച്ചി:സിനിമയിലും സീരിയലുകളിലുമായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ദേവി ചന്ദന. പോസിറ്റീവ് കഥാപാത്രങ്ങള്‍ മാത്രമല്ല വില്ലത്തിയായും തിളങ്ങാറുണ്ട് താരം. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന വാത്സല്യത്തില്‍ സാവിത്രിയെന്ന ക്യാരക്ടറായെത്തുകയാണ് ദേവി. ദേവിയില്‍ നിന്നും സാവിത്രിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു പുതിയ വീഡിയോ.

സ്വന്തമായി മേക്കപ്പ് ചെയ്യുന്നതിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കിട്ടത്. പാവമാണോ, ഭയങ്കരിയാണോ എന്നത് മേക്കപ്പിലും ചോദിക്കുന്ന കാര്യമാണ്. ക്യാരക്ടര്‍ അനുസരിച്ചാണ് മേക്കപ്പ് ചെയ്യുന്നത്.മേക്കപ്പിട്ടാലും അല്ലാത്ത ക്യാരക്ടറായാലും അഭിനയിക്കാനിഷ്ടമാണ്. മേക്കപ്പില്ലാതെയും അഭിനയിച്ചിട്ടുണ്ട് താന്‍ എന്നും ദേവി ചന്ദന പറയുന്നു. ടാറ്റൂ ചെയ്യുന്നതൊക്കെ എനിക്കിഷ്ടമാണ്. പക്ഷേ, അതിന്റെ വേദന ഓര്‍ക്കുമ്പോള്‍ പേടിയാണ്. സാരി ഉടുക്കുമ്പോള്‍ പിന്‍ കുത്തിയാല്‍ മൂന്ന് ദിവസം വേദന എന്ന് പറഞ്ഞ് കരയുന്ന ആളാണ് ഞാന്‍ എന്നും ദേവി പറഞ്ഞിരുന്നു.

കൂടുതലും സമയം പോവുന്നത് കണ്ണിന്റെ മേക്കപ്പിനാണ്.സാവിത്രിയെന്ന ക്യാരക്ടറിനെ കണ്ണിന് മുകളില്‍ അങ്ങനെ എഴുതാറില്ല. ഈ സീരിയലിന്റെ പാറ്റേണ്‍ എങ്ങനെയാണെന്ന് വെച്ചാല്‍ ഒരു ദിവസം പൂജയുടെ സീന്‍ എടുക്കുകയാണെങ്കില്‍ ഉച്ചയ്ക്ക് വേറെ സീനാവും. കല്യാണത്തിന്റെ സീന്‍ കഴിഞ്ഞായിരിക്കും ഉറങ്ങുന്നത് എടുക്കുന്നത്. കിടന്ന് ഉറങ്ങുന്ന രംഗത്തിന് എന്തിനാണ് ഇത്രയധികം മേക്കപ്പ് എന്ന് ചോദിച്ചാല്‍ അതിന് മുന്നിലെ സീനിന്‍റെ ബാക്കിയാവും. കണ്ണ് അങ്ങനെയങ്ങ് എഴുതി വെക്കാറാണ് ഞാന്‍.

സ്റ്റീരിയോടൈപ്പായി പോയത് കൊണ്ടായിരിക്കാം. ഇപ്പോള്‍ നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യുന്നത് കൊണ്ട് അതുപോലെയുള്ളത് തന്നെ വരികയാണ്. നെഗറ്റീവ് ചെയ്യുമ്പോള്‍ ഒരുപാട് ഇമോഷന്‍സ് കാണിക്കാം. ഒരഭിനേതാവെന്ന നിലയില്‍ മള്‍ട്ടിലെവല്‍ ആക്ടിങ്ങ് ആയിരിക്കും. വില്ലന്‍ എത്ര സ്‌ട്രോംഗാണോ അത്രയും ഹൈപ്പാണ് നായകനും കിട്ടുന്നത്. വാത്സല്യത്തിലെ സാവിത്രി ക്യാരക്ടറിനായി വിഗ് ഉപയോഗിക്കുന്നുണ്ട്. അതെനിക്ക് ഒറ്റയ്ക്ക് ചെയ്യാനാവില്ല. കണ്ടിന്യൂറ്റിക്ക് വേണ്ടിയാണ് വിഗ് വെക്കുന്നത് എന്നും നടി പറയുന്നുണ്ട്.

ഇന്ത്യന്‍ താത്തയെ പേടിച്ച് അന്ന് റിലീസ് മാറ്റി: റിലീസ് ചെയ്തപ്പോള്‍ ഗുണം ചെയ്ത് ഇന്ത്യന്‍ 2 വിന്‍റെ പരാജയം !

Wayanad Landslide Live: ഉള്ളുലഞ്ഞ് നാട്; മരണം 222 ആയി, കാണാതായത് 240 പേരെ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത