ഇതെല്ലാം ഞാൻ മിസ് ചെയ്യുന്നു; മനോഹരമായ ഓർമ്മകൾ പങ്കുവച്ച് ഭാവന

Web Desk   | Asianet News
Published : May 24, 2021, 08:48 AM IST
ഇതെല്ലാം ഞാൻ മിസ് ചെയ്യുന്നു; മനോഹരമായ ഓർമ്മകൾ പങ്കുവച്ച് ഭാവന

Synopsis

ദുബായിലെ യാത്രക്ക് ഇടയിലെടുത്ത ചില സെൽഫികളും മറ്റുമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. 

സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു.  വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല. 

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നാലും സോഷ്യല്‍ മീഡിയ വഴി തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവയ്ക്കാറുണ്ട് ഭാവന. ഭാവനയുടെ ചിത്രങ്ങള്‍ക്കും കുറിപ്പുകൾക്കുമെല്ലാം പിന്തുണയുമായി ആരാധകരും ഒപ്പമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

നടിമാരായ രമ്യ നമ്പീശൻ, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായിൽ നടത്തിയ യാത്രകൾ മിസ് ചെയ്യുന്നു എന്നാണ് ഭാവന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ദുബായിലെ യാത്രക്ക് ഇടയിലെടുത്ത ചില സെൽഫികളും മറ്റുമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ രമ്യയും, മൃദുലയും, ശിൽപയും കമന്റുമായി എത്തിയിട്ടുണ്ട്.

‘കരയിപ്പിക്കുമോ’ എന്നാണ് പോസ്റ്റിന് മൃദുല കമ്മന്റ് ചെറുതിരിക്കുന്നത്. ആ സമയത്തേക്ക് മടങ്ങി പോകാൻ ‘ആരുടെയെങ്കിലും ടൈം മെഷീൻ ഉണ്ടോ, എന്നാണ് ശില്പ ബാലയുടെ ചോദ്യം. ഭാവനയെ പോലെ തങ്ങളും ആ നല്ല നിമിഷങ്ങൾ മിസ് ചെയ്യുന്നുണ്ട് എന്ന് അവരും പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും