പുതിയ മേക്കോവർ ലുക്ക് പങ്കുവച്ച് റിയാസ് സലിം; 'വാട്ട് എ സ്മൈൽ'എന്ന് ആരാധകർ

Published : Sep 15, 2022, 10:00 PM IST
പുതിയ മേക്കോവർ ലുക്ക് പങ്കുവച്ച് റിയാസ് സലിം; 'വാട്ട് എ സ്മൈൽ'എന്ന് ആരാധകർ

Synopsis

ബിബി സീസൺ നാലിൽ വിജയി ആകാൻ ഏറ്റവും കൂടുതൽ അർഹതയുള്ള ആളായിരുന്നു റിയാസ് എന്നാണ് ആരാധകർ പറഞ്ഞത്.

'ഫെമിനിസ്റ്റ്'  എന്ന ലേബലിൽ ബിഗ് ബോസ് വീട്ടിലേക്ക് കടന്നുവന്ന മത്സരാർത്ഥിയായിരുന്നു റിയാസ് സലിം.  വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് ഫൈനൽ സിക്സിൽ ഇടം പിടിച്ചു. ബിബി സീസൺ നാലിൽ വിജയി ആകാൻ ഏറ്റവും കൂടുതൽ അർഹതയുള്ള ആളായിരുന്നു റിയാസ് എന്നാണ് ആരാധകർ പറഞ്ഞത്. വിജയി ആയില്ലെങ്കിലും ഷോയിൽ നിന്നും വലിയ തോതിലുള്ള ആരാധകരെ റിയാസ് സ്വന്തമാക്കി. ഇപ്പോഴിതാ റിയാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മേക് ഓവർ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. 

മേക് അപ് ട്രാൻസ്ഫോർമേഷൻ എന്നാണ് റിയാസ് നൽകിയിരിക്കുന്ന ടാഗ്. മേയ്ക്കപ്പ് ചെയ്യുന്നതിന് മുമ്പും മേയ്ക്കപ്പിന് ശേഷവുമുള്ള തന്റെ മുഖമാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. മേയ്ക്കപ്പിന് മുമ്പ് മങ്ങിയ മുഖമാണെങ്കിൽ അതിനു ശേഷം തിളക്കമുള്ള മുഖമാണ് കാണിച്ചിരിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് വീഡിയോക്ക് വന്നിരിക്കുന്നത്. എല്ലാവർക്കും പറയാനുള്ളത് റിയാസിന്റെ ചിരിയെ കുറിച്ചാണ്. 

ബിഗ് ബോസ്സിലെ ഏറ്റവും ഇഷ്ടപെട്ട മത്സരാർത്ഥി എന്നും ആളുകൾ പ്രതികരിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയോടെയാണ് റിയാസ് ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് എത്തിയത്. ആദ്യം ഒരു ദിവസം വീട്ടിലെ സീക്രട്ട് റൂമിൽ കഴിയാനായിരുന്നു അവതാരകൻ നിർദ്ദേശിച്ചത്. ഇന്ത്യയിലെ നമ്പർ വൺ റിയാലിറ്റി ഷോയാണ് തന്റെ സ്വപ്നമെന്ന് റിയാസ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലും കുറിച്ചിരുന്നു. 

കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ് 24 കാരനായ റിയാസ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ റിയാസ് ജോലി ചെയ്യുന്നുമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് താരം. കഴിഞ്ഞ ഒൻപത് വർഷങ്ങളായി ബിഗ് ബോസിൻ്റെ വലിയ ആരാധകനായിരുന്നു റിയാസ് സലിം. റിയാസ് എന്നാൽ വിനോദമാണ്, അതുകൊണ്ട് വിനോദത്തിനാണ് റിയാസ് ആദ്യ  പരിഗണന നൽകുക എന്ന് പറഞ്ഞായിരുന്നു ബിഗ് ബോസ്സിൽ എത്തിയത്.

'ഞാൻ ചിന്തിക്കുന്നത് നിന്നെക്കുറിച്ചാണ്'; ജാസ്മിനോട് നിമിഷ, വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത