Asianet News MalayalamAsianet News Malayalam

'ഞാൻ ചിന്തിക്കുന്നത് നിന്നെക്കുറിച്ചാണ്'; ജാസ്മിനോട് നിമിഷ, വീഡിയോ

ശക്തയായൊരു മത്സരാർത്ഥി ആയിട്ടും വോട്ട് നിലയിൽ ഏറ്റവും പിറകിലായതോടെയാണ് നിമിഷ ഷോയിൽ നിന്നും ഔട്ടായത്.

bigg boss former contestant nimisha share video with jasmine
Author
First Published Sep 15, 2022, 8:57 PM IST

ഴിഞ്ഞ 5 വർഷത്തോളമായി സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നിമിഷ. ബിഗ് ബോസിൽ വന്ന ശേഷമാണ് കൂടുതൽ ആരാധകരെ നിമിഷ സ്വന്തമാക്കിയത്. നിമിഷ ഫൈനൽ വരെ എത്തണമെന്നും ആരാധകർ വളരെയധികം ആഗ്രഹിച്ചിരുന്നു. ഷോയിൽ നിമിഷയും മറ്റൊരു മത്സരാർത്ഥിയായ ജാസ്മിനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം ഇപ്പോഴും തുടർന്ന് കൊണ്ടുപോകുന്നെന്ന് തെളിയിക്കുന്നതാണ് നിമിഷ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോ.

നിങ്ങൾക്ക് സ്നേഹിക്കാതിരിക്കാൻ പറ്റാത്ത ഒരു വ്യക്തി ആര് എന്ന ചോദ്യത്തിനൊപ്പമാണ് ജാസ്മിനുമൊത്തുള്ള വീഡിയോ നിമിഷ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 'ഞാൻ എപ്പോഴും ഓർക്കുന്ന ഒരു വ്യക്തി നീയാണ്, എനിക്ക് നിന്നെ മിസ് ചെയ്യുന്നു' എന്നും വീഡിയോയ്ക്ക് ഒപ്പം നിമിഷ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിമിഷ പങ്കുവെച്ച ചിത്രവും ഒട്ടേറെ പേർ ഏറ്റെടുത്തിരുന്നു. തന്റെ പ്രോജക്റ്റ്‌ പൂർത്തിയാക്കിയതിനെ കുറിച്ചായിരുന്നു പോസ്റ്റ്‌. തന്റെ ആദ്യത്തെ കുഞ്ഞിനെ കോളേജിലേക്ക് അയക്കുന്നത് പോലെയാണ് ഫൈനൽ അസൈയ്ന്മെന്റ് അയക്കുന്നത് എന്നാണ് നിമിഷ കുറിച്ചത്.

ശക്തയായൊരു മത്സരാർത്ഥി ആയിട്ടും വോട്ട് നിലയിൽ ഏറ്റവും പിറകിലായതോടെയാണ് നിമിഷ ഷോയിൽ നിന്നും ഔട്ടായത്. പല തവണ നോമിനേഷനിൽ വന്ന മത്സരാർത്ഥികളിൽ ഒരാളാണ് നിമിഷ. ആദ്യത്തെ ആഴ്ചകളിൽ വേണ്ടത്ര പെർഫോം ചെയ്തില്ലെങ്കിലും എവിക്ഷനിൽ പുറത്തുപോയി സീക്രട്ട് റൂം താമസത്തിനു ശേഷം തിരികെ എത്തിയതോടെ വീട്ടിലെ കരുത്തയാർന്ന മത്സരാർത്ഥിയായി നിമിഷ മാറുകയായിരുന്നു. സ്ക്രീൻ പ്രസൻസ് നേടാനായി വീടിനകത്ത് വാഗ്വാദങ്ങൾ ഉണ്ടാക്കുകയും ഗെയിം നിയമങ്ങൾ തെറ്റിക്കുകയും ചെയ്യുന്ന റോബിനെ പോലുള്ളവർ വീടിനകത്ത് തുടരുമ്പോൾ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ഗെയിമുകളിൽ ശക്തമായ പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത നിമിഷയെ പോലുള്ള മത്സരാർത്ഥികൾ പുറത്തുപോവുന്നത് ദൗർഭാഗ്യകരമെന്നായിരുന്നു സോഷ്യൽ മീഡിയ വിലയിരുത്തിയത്.

'17 വർഷങ്ങൾക്ക് മുമ്പ് എന്‍റെ ആദ്യ സിനിമ'; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലക്ഷ്മി പ്രിയ

Follow Us:
Download App:
  • android
  • ios