"ഇതൊരു ഒന്നൊന്നര സർപ്രൈസ് ആയല്ലോ" : വിവാഹ വാർഷിക സർപ്രൈസുമായി അനൂപ്

Published : Jan 31, 2023, 08:44 PM IST
"ഇതൊരു ഒന്നൊന്നര സർപ്രൈസ് ആയല്ലോ" : വിവാഹ വാർഷിക സർപ്രൈസുമായി അനൂപ്

Synopsis

ആദ്യ വിവാഹ വാര്‍ഷികത്തിന് കിടിലനൊരു സര്‍പ്രൈസാണ് അനൂപ് ഭാര്യയ്ക്ക് വേണ്ടി കരുതിയത്.

തിരുവനന്തപുരം: ബിഗ് ബോസ് മലയാളത്തിന്‍റെ മൂന്നാം സീസണില്‍ പങ്കെടുത്തോടെയാണ് അനൂപ് കൃഷ്ണന്‍ പ്രശസ്തിയിലേക്ക് എത്തുന്നത്. സീരിയലില്‍ നായകനായി അഭിനയിച്ചിരുന്ന അനൂപിന്‍റെ കരിയറിലെ ഏറ്റവും മികച്ച അവസരങ്ങള്‍ ബിഗ് ബോസിന് ശേഷം ലഭിച്ചു. ഡോക്ടര്‍ കൂടിയായ ഐശ്വര്യ എന്ന പെണ്‍കുട്ടിയുമായിട്ടാണ് അനൂപ് ഇഷ്ടത്തിലായത്. കഴിഞ്ഞ വര്‍ഷം താരങ്ങള്‍ വിവാഹം കഴിക്കുകയും ചെയ്തു. 

ആദ്യ വിവാഹ വാര്‍ഷികത്തിന് കിടിലനൊരു സര്‍പ്രൈസാണ് അനൂപ് ഭാര്യയ്ക്ക് വേണ്ടി കരുതിയത്. ഇന്ത്യ ഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിനിടയിൽ ആയിരുന്നു സർപ്രൈസ്. അനൂപിന്‍റെ ഭാര്യയായ ഐശ്വര്യയ്ക്ക് തടി കൂടിയതിന്റെ പേരില്‍ വിമര്‍ശനം നേരിടാറില്ലേ, ഇതിനെ പറ്റി പറയാനാണ് അവതാരക ആവശ്യപ്പെട്ടത്. കല്യാണത്തിന്റെ അന്ന് പോലും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആളുകള്‍ കമന്റിടുന്നതിനെ കുറിച്ച് അനൂപ് സംസാരിച്ചു. എന്തിനാണ് പലരും ആവശ്യമില്ലാതെ മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടുന്നത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അവര്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കാന്‍ സാധിക്കില്ലേന്ന് ചോദിച്ച നടന്‍ ഇത്തരം കാര്യങ്ങളില്‍ തനിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും പറഞ്ഞു.

ഞാനങ്ങനെ ചോദിച്ചത് അനൂപിന് ബുദ്ധിമുട്ടായോ എന്ന് ചോദിച്ച അവതാരക തനിക്കൊരു ചെറിയ ബ്രേക്ക് വേണമെന്ന് പറഞ്ഞു. ഇങ്ങനൊരു മറുപടി പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടാണെങ്കില്‍ ഇവിടെ നിര്‍ത്താമെന്നും ഞങ്ങള്‍ മാറി തരാമെന്നും പറഞ്ഞ് അനൂപും ദേഷ്യപ്പെട്ട് തുടങ്ങി.

അനൂപ് എന്തോ അസ്വസ്ഥനായത് പോലെ അഭിമുഖത്തില്‍ പെരുമാറുന്നു, ഇതോടെ ഒരു അഞ്ച് മിനുറ്റ് ബ്രേക്ക് വേണമെന്നും പറഞ്ഞ് അവതാരക എഴുന്നേറ്റ് പോവുകയായിരുന്നു. അൽപ സമയത്തിന് ശേഷം ദമ്പതിമാർക്ക് കേക്കുമായി അവതാരിക എത്തുകയിരുന്നു. ഇതോടെയാണ് പ്ലാനിങ് ആണെന്ന് ഐശ്വര്യ അറിയുന്നത്. 

അഭിമുഖത്തിനിടെ താരങ്ങള്‍ക്ക് ആശംസയുമായി മാതാപിതാക്കളും എത്തിയിരുന്നു. എന്നാല്‍ ഇത് കൂടി കണ്ടതോടെ ഐശ്വര്യ  കുറച്ച് വികാരഭരതിയായി.

ഇൻസ്റ്റാഗ്രാമിലെ മുന്നറിയിപ്പ് പങ്കുവെച്ച് നിമിഷ; പിന്നാലെ സന്ദേശവുമായി ജാസ്മിൻ

ട്വിറ്ററില്‍ പഠാന്‍ സംബന്ധിച്ച കങ്കണയുടെ പ്രസ്താവനയ്ക്ക്; കിടിലന്‍ മറുപടി നല്‍കി ഉര്‍ഫി; തര്‍ക്കം.!

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത