'സര്‍ക്കാരിനെ സഹായിക്കണം, അതിലൂടെ നമ്മള്‍ ശക്തരാവുകയാണ്'; ഒരു മാസത്തെ ശമ്പളം നല്‍കി രജിത് കുമാര്‍

Web Desk   | Asianet News
Published : Apr 10, 2020, 11:03 PM ISTUpdated : Apr 10, 2020, 11:16 PM IST
'സര്‍ക്കാരിനെ സഹായിക്കണം, അതിലൂടെ നമ്മള്‍ ശക്തരാവുകയാണ്'; ഒരു മാസത്തെ ശമ്പളം നല്‍കി രജിത് കുമാര്‍

Synopsis

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ബിഗ് ബോസ് താരവും അധ്യാപകനുമായി ഡോ. രജിത് കുമാര്‍. തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ബിഗ് ബോസ് താരവും അധ്യാപകനുമായി ഡോ. രജിത് കുമാര്‍. തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി അദ്ദേഹം യുട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. കഴിയുന്നവരെല്ലാം അത് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രജിത് കുമാറിന്റെ വാക്കുകള്‍...

'ഞാന്‍ ഈ വീഡിയോയുമായി വന്നത് വലിയൊരു കാര്യം പറയാനാണ്. കൊറോണയെന്ന് വൈറസ് നമുക്ക് വലിയ ഭീഷണയായിരിക്കുകയാണ.് നമ്മുടെ സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. റേഷനടക്കമുള്ള സൗജന്യ സേവനങ്ങള്‍ സര്‍ക്കാര്‍ നമുക്ക് നല്‍കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വളരെയധികം നല്ല രീതിയില്‍ നമ്മെ സേവിക്കുകയാണ്. സര്‍വമേഖലയും അടഞ്ഞുകിടക്കുന്ന സമയത്ത് വരുമാനമില്ലാത്ത അവസ്ഥയാണ്. പ്രളയകാലത്ത് നമ്മള്‍ സര്‍ക്കാറിനൊപ്പം നിന്നതുപോലെ ഇപ്പോഴും നാം കൂടെ നില്ക്കണമെന്നും രജിത് പറയുന്നു.

അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട്, എന്റെ ഒരുമാസത്തെ ശമ്പളം ഞാന്‍ ദുരുതാശ്വാസ നിധിയിലേക്ക് കൊടുക്കുകയാണ്. എല്ലാവരും അത് കൊടുക്കണമെന്ന് നിര്‍ബന്ധിക്കുകയല്ല. കഴിവുള്ളവര്‍ അര്‍പ്പണബോധത്തോടെ ഇത് ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുകയാണ്. ഏത് രീതിയിലാണോ നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുന്നത്, അത് ചെയ്യണം. സര്‍ക്കാറിനെ സഹായിക്കുക, അതിലൂടെ നമ്മള്‍ തന്നെയാണ് ശക്തിപ്പെടുത്തുന്നത് എന്നു രജിത് കുമാര്‍ പറഞ്ഞു.'

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍