'ബിഎംഡബ്യൂവിന് പിന്നില്‍ ലോറിയിടിച്ചു' ; പൊലീസ് സ്റ്റേഷനില്‍ നേരിട്ടത് മോശം അനുഭവമെന്ന് സായി കൃഷ്ണ

Published : Jul 15, 2024, 07:34 PM IST
'ബിഎംഡബ്യൂവിന് പിന്നില്‍ ലോറിയിടിച്ചു' ; പൊലീസ് സ്റ്റേഷനില്‍ നേരിട്ടത് മോശം അനുഭവമെന്ന് സായി കൃഷ്ണ

Synopsis

സായിയുടെ ഭാര്യ ഓടിച്ച ബിഎംഡബ്യൂ കാറിന് പിന്നില്‍ പച്ചക്കറി ലോഡുമായി പോയ ലോറി ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ പിന്‍ ഭാഗത്ത് കേടുപാടുകളും പിറകിലെ ചില്ലു തകര്‍ന്നിട്ടുണ്ട്.

പട്ടാമ്പി: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു യൂട്യൂബറായ സായി കൃഷ്ണ. കഴിഞ്ഞ രാത്രിയാണ് സായി കൃഷ്ണയുടെ ബിഎംഡബ്യൂ കാര്‍ അപകടത്തില്‍പ്പെട്ടത്. ജന്മദിന ആഘോഷത്തിന് ശേഷം ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥികളായ സിജോ, നന്ദന, നിഷാന തുടങ്ങിയവര്‍ എത്തിയിരുന്നു ഇവരെ ഡ്രോപ്പ് ചെയ്യാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് സായി പറയുന്നത്.

സായിയുടെ ഭാര്യ ഓടിച്ച ബിഎംഡബ്യൂ കാറിന് പിന്നില്‍ പച്ചക്കറി ലോഡുമായി പോയ ലോറി ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ പിന്‍ ഭാഗത്ത് കേടുപാടുകളും പിറകിലെ ചില്ലു തകര്‍ന്നിട്ടുണ്ട്. നന്ദനയുടെ തലയ്ക്ക് ചെറിയ പരിക്ക് പറ്റിയിരുന്നു. എന്നാല്‍ ഇതൊന്നും സാരമായ പരിക്ക് അല്ലായിരുന്നു. മുന്‍പിലെ വാഹനം ബ്രേക്ക് പിടിച്ചപ്പോള്‍ കാര്‍ സ്ലോ ആക്കിയതാണെന്നും. ഇതേ സമയം വേഗത്തില്‍ പിന്നില്‍ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നുവെന്നും സായി പറയുന്നു. 

തുടര്‍ന്ന് ലോറിയിലെ ഡ്രൈവര്‍ തങ്ങളുടെ ഭാഗത്താണ് തെറ്റെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇയാളുടെ സഹായിയുമായി തര്‍ക്കം നടന്നു. സംഭവം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചപ്പോള്‍ വളരെ വൈകി ഒരു എഎസ്ഐ വരുകയും ലോറിക്കാരെ വിടുകയും ചെയ്തുവെന്നാണ് സായി പറയുന്നത്. അതേ സമയം നിഷാനയെയും നന്ദനയെയും ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഇവരുടെ വിവരത്തിന് പോലും കാത്തുനില്‍ക്കാതെയാണ് ഇത് ചെയ്തത്. 

തുടര്‍ന്ന് സായിയും സംഘവും പട്ടാമ്പി സ്റ്റേഷനില്‍ എത്തി. അവിടുത്തെ പൊലീസുകാരനോട് ലോറി വിട്ട കാര്യം പറഞ്ഞപ്പോള്‍. അത് പച്ചക്കറി വണ്ടി ആയതിനാല്‍ വിട്ടു എന്ന രീതിയില്‍ സംസാരിച്ചെന്നും. മാന്യമായി പെരുമാറിയെങ്കിലും അവരുടെ വിശദീകരണങ്ങള്‍ ഒട്ടും ദഹിച്ചില്ലെന്നും സായി പറയുന്നു. ഒരു അപകടം ഉണ്ടായാല്‍ അല്‍പ്പ സമയം നില്‍ക്കാനുള്ള മാന്യത കാണിക്കണം എന്ന് സായി പറഞ്ഞു. അതിനെ പൊലീസ് ന്യായീകരിക്കുന്നതും ശരിയല്ലെന്നും സായി പറഞ്ഞു.

സംഭവം കേസ് ആക്കിയില്ലെന്നും. അവരുടെ നഷ്ടപരിഹാരം ആവശ്യമില്ലെന്നും. രാവിലെ തന്നെ വണ്ടി സര്‍വീസിനായി നല്‍കിയെന്നും സായി പിന്നീട് ഇറക്കിയ വീഡിയോയില്‍ പറയുന്നു. 

'എന്‍റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി' രശ്മിക മന്ദന നല്‍കിയത് വലിയ സൂചന !

'ആ ചിത്രം നീ ചെയ്യരുത്, നിന്‍റ കരിയര്‍ തീരും' ,ഉപദേശം കിട്ടി; പക്ഷെ സംഭവിച്ചത് വെളിപ്പെടുത്തി ഇമ്രാന്‍ ഹാഷ്മി

PREV
Read more Articles on
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ