ആരതിയല്ലാതെ മറ്റാരും എനിക്കൊപ്പം നിക്കില്ല, ഞാൻ മാറാൻ കാരണം അവൾ: വാചാലനായി റോബിൻ

Published : Jan 07, 2024, 02:56 PM ISTUpdated : Jan 07, 2024, 03:02 PM IST
ആരതിയല്ലാതെ മറ്റാരും എനിക്കൊപ്പം നിക്കില്ല, ഞാൻ മാറാൻ കാരണം അവൾ: വാചാലനായി റോബിൻ

Synopsis

രണ്ടു മൂന്ന് മാസമായി എന്റെ പേരിൽ വിവാദങ്ങൾ ഒന്നുമില്ലല്ലോ. ഞാൻ എല്ലാം നിർത്തിയെന്നും റോബിന്‍. 

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ വലിയ താരമായി മാറിയ വ്യക്തിയാണ് ഡോക്ടർ കൂടിയായ റോബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞ് രണ്ടു വർഷമാകാറായെങ്കിലും റോബിൻ ഇന്നും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും ബിഗ് ബോസ് ആരാധകർക്കിടയിലും ചർച്ചാ വിഷയമാണ്. ഉദ്‌ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും സ്ഥിര സാന്നിധ്യമായി റോബിനുണ്ട്. 

റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടിയും. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ ആരതിയെ കുറിച്ചും ആരതി തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റോബിൻ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരിപാടിയിലാണ് പ്രതിശുത വധുവിനെ കുറിച്ച് താരം വാചാലനായത്.

'ഞാൻ ഇപ്പോൾ ഹാപ്പിയായി ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ആരതി പൊടിയാണ്. കഴിഞ്ഞ വർഷം എന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അതിനെല്ലാം കൂട്ടായി നിന്നത് ആരതിയാണ്. അത്രയും എന്നെ ഭയങ്കരമായി സപ്പോർട്ട് ചെയ്ത് കൂടെ നിന്നൊരു ആളാണ്. പുള്ളികാരിയുമായി എല്ലാം ഷെയർ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു. ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയും ഇത്രയധികം പ്രശ്നങ്ങൾക്കിടയിൽ ഇങ്ങനെയൊന്നും നിൽക്കില്ല,' എന്നാണ് റോബിൻ പറഞ്ഞത്.

ഇത്തവണ 'മിന്നലടിക്കും'; ഇവരും ഉണ്ടാകുമോ? ബി​ഗ് ബോസ് സീസൺ 6 പ്രെഡിക്ഷന്‍ ലിസ്റ്റുകൾ എത്തി

എന്ത് കാര്യമുണ്ടെങ്കിലും ആരതിയുമായി ഡിസ്കസ് ചെയ്യും. ആരതി പലതും പറഞ്ഞു തരാറുണ്ട്. മണ്ടത്തരമാണെങ്കിൽ അത് പറയും. പറയുന്നത് ഞാൻ അനുസരിക്കാറുണ്ട്. ആലോചിച്ച് സംസാരിക്കാനൊക്കെ പറയാറുണ്ട്. രണ്ടു മൂന്ന് മാസമായി എന്റെ പേരിൽ വിവാദങ്ങൾ ഒന്നുമില്ലല്ലോ. ഞാൻ എല്ലാം നിർത്തി. ഇനി എവിടെയും പോയി ഞാൻ അലറി വിളിക്കില്ല. ഞാൻ ഇന്ന് ഇങ്ങനെ നല്ല രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ അതിന് കാരണം ആരതിയാണ്. എനിക്ക് തിരിച്ചറിവ് നൽകുകയായിരുന്നു അവൾ,' എന്നും റോബിൻ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ