
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. എന്നിരുന്നാലും സീസണിലെ സംബന്ധിച്ച ചർച്ചകളും മത്സരാർത്ഥികളുടെ വിവരങ്ങളും എല്ലാം സോഷ്യൽ ലോകത്ത് ചർച്ചയാണ്. ഈ അവസരത്തിൽ ബിഗ് ബോസിൽ ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നോറ. തന്റെ ജീവിതത്തെ പറ്റിയും തകർന്ന ദാമ്പത്യത്തെ പറ്റിയും നോറ ഷോയിൽ തുറന്നു പറഞ്ഞിരുന്നു. നിലവിൽ ജെബി എന്ന് വിളിക്കുന്ന ആളുമായി പ്രണയത്തിലാണെന്നും നോറ വ്യക്തമാക്കി. ഇപ്പോഴിതാ വിവാഹത്തെ പറ്റി ഇരുവരും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം നോറയെ പിക് ചെയ്യാൻ വന്നതായിരുന്നു ജെബി. "ഒഫീഷ്യൽ ആയിട്ടില്ല. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചാണ്. അടുത്ത് തന്നെ വിവാഹം ഉണ്ടാകുമെന്ന പ്രതീക്ഷിക്കാം", എന്നാണ് ജെബി ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാസ്ക്കിട്ട് മുഖം മറച്ചാണ് ജെബി ക്യാമറകൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.
ഫിനാലെയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നോറ ബിഗ് ബോസ് ഷോയിൽ നിന്നും എവിക്ട് ആയത്. എന്നാൽ സീക്രട്ട് റൂമിൽ ആക്കിയ നോറ വീണ്ടും ഒരാഴ്ച കൂടി ബിഗ് ബോസിൽ നിന്നും. ശേഷം നടന്ന ആദ്യ എവിക്ഷനിൽ പുറത്താകുകയും ചെയ്തിരുന്നു.
'ബിഗ് ബോസിലെ കഷ്ടപ്പാടുകൾ വീണ്ടും ഓർത്തു'; മോഹൻലാലിനൊപ്പമുള്ള ഫോട്ടോയുമായി ധന്യ മേരി വർഗീസ്
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്‍റെ ഗ്രാന്‍റ് ഫിനാലെ. ജിന്‍റോ ആണ് സീസണ്‍ വിന്നറായത്. അര്‍ജുന്‍ ഫസ്റ്റ് റണ്ണറായപ്പോള്‍ ജാസ്മിന്‍ ജാഫര്‍ രണ്ടാം റണ്ണറപ്പായി. അഭിഷേകും ഋഷിയും ആയിരുന്നു യഥാക്രമം മൂന്നും നാലും റണ്ണറപ്പുകളായി മാറിയത്. ടോപ് സിക്സില്‍ വന്നൊരു മത്സരാര്‍ത്ഥി ശ്രീതു ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..