'ബിഗ് ബോസിലെ കഷ്ടപ്പാടുകൾ വീണ്ടും ഓർത്തു'; മോഹൻലാലിനൊപ്പമുള്ള ഫോട്ടോയുമായി ധന്യ മേരി വർഗീസ്

Published : Jun 19, 2024, 04:19 PM IST
'ബിഗ് ബോസിലെ കഷ്ടപ്പാടുകൾ വീണ്ടും ഓർത്തു'; മോഹൻലാലിനൊപ്പമുള്ള ഫോട്ടോയുമായി ധന്യ മേരി വർഗീസ്

Synopsis

ഒരിക്കൽക്കൂടി നടൻ മോഹൻലാലിനെ കണ്ടുമുട്ടിയതിന്റെ ചിത്രം പങ്കുവെക്കുകയാണ് ധന്യ മേരി.

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് ഏറെ നാളായെങ്കിലും അതിലെ മത്സരാര്‍ത്ഥികളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായി നില്‍ക്കുകയാണ് ഇപ്പോഴും. സിനിമാ-സീരിയല്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 4ലേക്ക് എത്തിയ ധന്യ മേരി വര്‍ഗീസ് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയതാരമാണ്. അന്ന് അഞ്ചാം സ്ഥാനം ധന്യ മേരി വര്‍ഗീസിനായിരുന്നു. തന്റേതായ ശൈലിയില്‍ വലിയ കോലാഹലങ്ങളൊന്നുമില്ലാതെയാണ് ബിഗ് ബോസിൽ 100 ദിവസം ധന്യ പൂര്‍ത്തിയാക്കിയത്. നിലവിൽ മിനി സ്‌ക്രീന്‍ രംഗത്ത് സജീവമാണ് താരം.

ഇപ്പോഴിതാ ഒരിക്കൽക്കൂടി നടൻ മോഹൻലാലിനെ കണ്ടുമുട്ടിയതിന്റെ ചിത്രം പങ്കുവെക്കുകയാണ് താരം. ലാലേട്ടനെ കണ്ടതോടെ സീസൺ 4ലെ ദിവസങ്ങൾ ഓർമ വന്നുവെന്ന് പറയുകയാണ് ധന്യ. "വീണ്ടും ബിഗ്‌ബോസ് സെറ്റിൽ വെച്ച് ലാലേട്ടനെ കണ്ടതോടെ സീസൺ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓർമയിൽ വന്നത്", എന്നായിരുന്നു ധന്യയുടെ വാക്കുകൾ. പിന്നാലെ സൂരജ് തേലക്കാട്ട്, റനീഷ റഹിമൻ, ജിത്തു വേണുഗോപാൽ, നാദിറ തുടങ്ങി നിരവധിപ്പേരാണ് കമന്റുകളുമായെത്തിയത്.

'ഉള്ളൊഴുക്കി'ന് പ്രതീക്ഷയേറെ, ശക്തമായ കഥാപാത്രങ്ങളായി ഉര്‍വശിയും പാര്‍വതിയും; ബുക്കിംഗ് തുടങ്ങുന്നു

പ്രവചനങ്ങൾ മാറിമറിഞ്ഞ ഈ സീസണിൽ മുൻ മിസ്റ്റർ കേരളയും ബോഡിബിൽഡറുമായ കൊച്ചി സ്വദേശി ജിന്റോ കിരീടം ചൂടി. അമ്പത് ലക്ഷം രൂപയും ബിഗ്ബോസ് ട്രോഫിയും ഉൾപ്പെടുന്നതാണ് സമ്മാനം .രണ്ടാം സ്ഥാനത്തിന് അർജ്ജുൻ ശ്യാംഗോപനും മൂന്നാം സ്ഥാനത്തിന് ജാസ്മിൻ ജാഫറും അർഹരായി. അഭിഷേക് നാലാം സ്ഥാനവും ഋഷി അഞ്ചാം സ്ഥാനവും സ്വന്തമാക്കി.  പതിവിലും വ്യത്യസ്തമായ ഗ്രാൻഡ് ഫിനാലെയായിരുന്നു ബിഗ്‌ബോസ് സീസണ്‍ ആറില്‍ ആരാധകർ കണ്ടത്. പ്രതീക്ഷിച്ചവര്‍ വിജയികള്‍ ആകാത്ത അവസ്ഥകളും വിജയികള്‍ ആകില്ലെന്ന് വിചാരിച്ചവര്‍ വിജയം കൈവരിച്ച കാഴ്ചയും കണ്ടു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക