'അവൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം അതായിരുന്നു'; ഐശ്വര്യയെ കുറിച്ച് അനൂപ് കൃഷ്ണൻ

Published : Sep 11, 2021, 09:35 PM IST
'അവൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം അതായിരുന്നു'; ഐശ്വര്യയെ കുറിച്ച് അനൂപ് കൃഷ്ണൻ

Synopsis

ബിബി വീടിനുള്ളില്‍ തന്റെ പ്രണയമടക്കമുള്ള വിശേഷങ്ങളും അനൂപ് വെളിപ്പെടുത്തിയിരുന്നു.

ഷ്യാനെറ്റ് പരമ്പര സീതകല്യാണം താരം അനൂപ് കൃഷ്ണൻ തന്റെ ബിഗ് ബോസ് അരങ്ങേറ്റത്തിലൂടെ വലിയ ആരാധകരെയാണ് സ്വന്തമാക്കിയത്. ഷോയിൽ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ഒപ്പം ബിബി വീടിനുള്ളില്‍ തന്റെ പ്രണയമടക്കമുള്ള വിശേഷങ്ങളും താരം വെളിപ്പെടുത്തിയിരുന്നു.

പിറന്നാള്‍ ആശംസകളുമായി ഇഷ ഒരു വീഡിയോ അയച്ചുനല്‍കിയിരുന്നു. എന്നാല്‍ ആളുടെ മുഖം പൂര്‍ണ്ണമായും വ്യക്തമാക്കാതെ ഉള്ളതായിരുന്നു വീഡിയോ. അങ്ങനെ ഡോക്ടർ ഐശ്വര്യയും ടെലിവിഷൻ ആരാധകർക്ക് പരിചിതമാണ്.  അടുത്തിടെ ഇ-ടൈംസ് ടിവിയോട് സംസാരിക്കവെ ഇരുവരുടെയും ബന്ധത്തെ കുറിച്ചും അനൂപ് സംസാരിച്ചു. 

'അവളുടെ പേര് ഐശ്വര്യയെന്നാണ്. എംഡി ചെയ്യുകയാണ്. ഫിനാലെ കഴിയുന്നതുവരെ പരസ്പരം കാണില്ലെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് പിറന്നാൾ സ്പെഷ്യൽ വീഡിയോയിൽ അവരെ കാണിക്കാതിരുന്നത്' -അനൂപ് പറയുന്നു. ഷോയിലായിരുന്നപ്പോൾ സഹ മത്സരാർത്ഥികളെയും മോഹൻലാലിനെയും ഉൾപ്പെടുത്തി പ്രത്യേക ഡെഡിക്കേഷൻ ആശംസ അനൂപ് ഒരുക്കിയിരുന്നു.

അവളുടെ പിറന്നാളിന് എനിക്ക് എന്തെങ്കിലും സ്പെഷ്യൽ കൊടുക്കണമായിരുന്നു. അത് മാത്രമായിരുന്നു എനിക്ക് അവിടെ ചെയ്യാൻ കഴിയുന്നത്. ഞാൻ അവളെ വിളിക്കുന്ന 'ഇഷ'യെന്ന പേര് പറഞ്ഞ് ലാലേട്ടൻ ചോദിച്ചതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തങ്ങളിലൊന്ന്. പിന്നീട് അദ്ദേഹം അവൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. അതായിരുന്നു അവൾക്ക് എനിക്ക് നൽകാൻ കഴിയുന്ന എക്കാലത്തെയും വലിയ സമ്മാനമെന്നും അനൂപ് പറഞ്ഞു. ഷോയ്ക്ക് ശേഷം അടുത്തിടെയാണ്  ഇരുവരും തമ്മിലുള്ള എൻഗേജ്മെന്റ് നടന്നത്. അടുത്ത വർഷം വിവാഹം ഉണ്ടാകുമെന്നാണ് വിവരം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍