പൈസ വരുന്നതിന്റെ പൊങ്ങച്ചം ഇവൾക്കുണ്ട്, ജാഡയൊക്കെ; ഭാ​ര്യയെ കുറിച്ച് അഖിൽ മാരാർ

Published : Dec 16, 2023, 08:29 PM ISTUpdated : Dec 16, 2023, 08:33 PM IST
പൈസ വരുന്നതിന്റെ പൊങ്ങച്ചം ഇവൾക്കുണ്ട്, ജാഡയൊക്കെ; ഭാ​ര്യയെ കുറിച്ച് അഖിൽ മാരാർ

Synopsis

ബിഗ് ബോസിന് ശേഷം തനിക്കൊരു മാറ്റവും വന്നിട്ടില്ലെന്നും അന്നും ഇന്നും ഒരുപോലെ ആണെന്നും അഖില്‍ വ്യക്തമാക്കുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ ആളാണ് സംവിധായകൻ അഖിൽ മാരാർ. തന്റേതായ നിലപാടുകൾ ഷോയ്ക്ക് അകത്തും പുറത്തും തുറന്ന് പറയാൻ മടി കാണിച്ചിട്ടില്ലാത്ത അഖിലിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഇഷ്ടം ഏറെയാണ്. തങ്ങളുടെ കുടുംബത്തിലേ ഒരാൾ എന്ന നിലയിലാണ് എപ്പോഴും ആളുകൾ അഖിലിനെ കാണുന്നത്. ഷോയ്ക്ക് ശേഷം തന്റേതായ സ്വപ്നങ്ങൾ യാതാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് അഖിൽ. മാരാരെ പോലെ തന്നെ ഭാര്യ രാജലക്ഷ്മിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഈ അവസരത്തിൽ ലക്ഷ്മിയെ കുറിച്ച് അഖിൽ പറഞ്ഞ രസകരമായ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഖിൽ മാരാരിന്റെ പ്രതികരണം. ലക്ഷ്മിയുടെ മാറ്റത്തെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന്, "പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം ഇവൾക്ക് ഉണ്ട്. അതിന് ഇടയ്ക്ക് ഞാൻ നന്നായിട്ട് കൊടുക്കുന്നുണ്ട്. ഇച്ചിരി ജാഡയൊക്കെ കാണിക്കുന്നുണ്ടോ എന്ന് എനിക്ക് തന്നെ സംശയമാണ്. ഇൻസ്റ്റാ​ഗ്രാം എടുക്കും. ഏതെങ്കിലും റീൽസ് കാണുമല്ലോ. ഏതെങ്കിലും കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ തയ്ക്കുകയാണെങ്കിൽ ഉടനെ അവൾക്ക് തയ്യൽ മെഷീൻ വേണം. എനിക്ക് തിരെ ഇഷ്ടമില്ലാത്ത കാര്യമാണ് മറ്റൊരാളുടെ ലൈഫ് നോക്കി ജീവിക്കുന്നത്", എന്നാണ് രസകരമായി അഖിൽ മാരാർ പറഞ്ഞത്. 

പകർന്നാട്ടങ്ങളിലെ മോഹൻലാൽ, എങ്ങനെ മറക്കും ഈ രമേശന്‍ നായരെ ? 18ന്റെ നിറവിൽ 'തന്മാത്ര'

അതേസമയം, അടുത്തിടെ മിനികൂപ്പർ അഖിൽ മാരാർ വാങ്ങിയിരുന്നു. ഇതിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഇവൾ ഒരു ദിവസം മംമ്ത മോഹൻദാസിന് മിനി കൂപ്പർ ഉണ്ടല്ലോ, നിങ്ങളെന്താ എനിക്ക് വാങ്ങിത്തരാത്തത് എന്ന് ചോദിച്ചു. എനിക്കും ഭയങ്കര ഇഷ്ടമുള്ള വണ്ടിയാണ്", എന്നാണ് അഖിൽ പറഞ്ഞത്. ബിഗ് ബോസിന് ശേഷം തനിക്കൊരു മാറ്റവും വന്നിട്ടില്ലെന്നും അന്നും ഇന്നും ഒരുപോലെ ആണെന്നും അഖില്‍ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത