മുഗൾ ബ്രൈഡൽ ലുക്കിൽ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ പങ്കുവച്ച് ദിയ സന

Published : Feb 09, 2021, 11:32 PM IST
മുഗൾ ബ്രൈഡൽ ലുക്കിൽ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ പങ്കുവച്ച് ദിയ സന

Synopsis

സാധാരണയായി കാഷ്വൽ വസ്ത്രങ്ങളിൽ എത്തുന്ന ദിയ മുഗൾ വധുവിന്‍റെ വേഷത്തിലാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടിരിക്കുന്നത്. 

ബിഗ് ബോസ് ആദ്യ സീസണ്‍ മത്സരാര്‍ഥിയും ആക്ടിവിസ്റ്റുമായ ദിയ സന മലയാളികൾക്ക് സുപരിചിതയാണ്. അധികനാൾ ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നില്ലെങ്കിലും ആ സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ പ്രിയം നേടാൻ ദിയക്ക് കഴിഞ്ഞിരുന്നു. പിന്നീട് പലപ്പോഴായി സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധ നേടിയ ദിയ പക്ഷെ ഒരു മോഡൽ കൂടിയാണെന്ന വിവരം പലർക്കും അറിയില്ലായിരുന്നു.

ഇപ്പോഴിതാ തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ദിയ സന. സാധാരണയായി കാഷ്വൽ വസ്ത്രങ്ങളിൽ  എത്തുന്ന  ദിയ മുഗൾ വധുവിന്‍റെ വേഷത്തിലാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടിരിക്കുന്നത്. ഡിസൈനർ ലെഹങ്കയിൽ തിരിച്ചറിയാനാവാത്ത മേക്കോവറാണ് താരം നടത്തിയത്. വ്യത്യസ്ത ഹെയർ സ്റ്റൈലും മനോഹരമായ ആഭരണവിതാനവും ദിയയുടെ മേക്കോവറിന് ഭംഗിയേറ്റുന്നുണ്ട്. 

മുന്‍പും ചില ഫോട്ടോഷൂട്ടുകള്‍ ദിയ പങ്കുവച്ചിരുന്നുവെങ്കിലും വലിയ പ്രതികരണങ്ങളാണ് പുതിയ സെറ്റ് ചിത്രങ്ങള്‍ നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ സാമൂഹ്യ വിഷയങ്ങളിൽ തന്‍റെ നിലപാടുകൾ വ്യക്തമാക്കിയും മറ്റ് വിശേഷങ്ങൾ പങ്കുവച്ചും എത്താറുണ്ട്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍