പവന്‍റെ ജിമ്മന്‍ ഡാന്‍സ്‌ കണ്ട് അന്തംവിട്ട് ആരാധകര്‍

Web Desk   | Asianet News
Published : Apr 16, 2020, 04:49 PM IST
പവന്‍റെ ജിമ്മന്‍ ഡാന്‍സ്‌ കണ്ട് അന്തംവിട്ട് ആരാധകര്‍

Synopsis

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ്‌ബോസിലെത്തി ഇത്രയധികം മാസ് കാണിച്ച താരം വേറെയില്ലെന്നാണ് സോഷ്യല്‍മീഡിയ പവനെക്കുറിച്ച് പറയുന്നത്.

ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കയറിയ അതിഥിയാണ് മോഡലും നടനുമായ പവന്‍ ജിനോ തോമസ്. ബിഗ് ബോസ് വീട്ടിലെത്തി, സ്വയം പരിചയപ്പെടുത്താനാവശ്യപ്പെട്ടപ്പോള്‍ തന്നെ പവന്‍ താനൊരു 'ജിം അഡിക്ട്' ആണെന്നാണ് പറഞ്ഞത്.ഇത് അക്ഷരംപ്രതി സത്യമാണെന്നാണ് പവന്റെ ഇന്‍സ്റ്റഗ്രാം പേജിലെ വിശേഷങ്ങള്‍ വ്യക്തമാക്കുന്നത്. പവന്റെ മിക്കവാറും ഫോട്ടോകളും വീഡിയോകളുമെല്ലാം ജിമ്മില്‍ നിന്നുള്ളത് തന്നെയാണ്. എന്നാല്‍ തതനിക്ക് ഡംബ്ബല്‍സ് മാത്രമല്ല ഡാന്‍സും വഴങ്ങുമെന്ന് ഡാന്‍സിലൂടെ അറിയിക്കുകയാണ് താരം.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ്‌ബോസിലെത്തി ഇത്രയധികം മാസ് കാണിച്ച താരം വേറെയില്ലെന്നാണ് സോഷ്യല്‍മീഡിയ പവനെക്കുറിച്ച് പറയുന്നത്. രജിത് കുമാറിന്റെ കൂടെ എപ്പോഴും നിന്ന പവന്‍, രജിത്തിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയതും സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. താനൊരു ഡാന്‍സര്‍ അല്ലെങ്കിലും ഈ പാട്ടിനൊത്ത് ചുവടുവയ്ക്കാന്‍ വളരെയിഷ്ടമെന്ന് പറഞ്ഞാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരുപാടുപേരാണ് താരത്തിന്റെ ഡാന്‍സിന് കമന്റുമായെത്തിയിരിക്കുന്നത്. ഡാന്‍സ് അടിപൊളി, ഡാന്‍സ് കളിക്കില്ല എന്നുപറഞ്ഞിട്ട് ഇതിപ്പോ ചവിട്ടുനാടകമാണോ എന്നാണോ ചിലരെങ്കിലും ചോദിക്കുന്നത്.

എന്നാല്‍ പവന്റെ ഡാന്‍സിനും ഒരു ജിം ലുക്കാണെന്നാണ് ഒരു കൂട്ടം ആരാധകരുടെ സംസാരം. വര്‍ക്കൗട്ട് കഴിഞ്ഞ് നേരെ ഡാന്‍സ് തുടങ്ങിയോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഡാന്‍സിനെ പ്രകീര്‍ത്തിച്ച് ഷിയാസ് കരീം അടക്കമുള്ള താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്