കട്ട കലിപ്പ് ലുക്കില്‍ ഡോ.റോബിന്‍ : വൈറലായി പുത്തന്‍ ചിത്രങ്ങള്‍

Published : Jun 30, 2022, 11:00 PM IST
കട്ട കലിപ്പ് ലുക്കില്‍ ഡോ.റോബിന്‍ : വൈറലായി പുത്തന്‍ ചിത്രങ്ങള്‍

Synopsis

ഇന്‍സ്റ്റഗ്രാമില്‍ മില്ല്യണിനടുത്ത് ഫോളേവേഴ്‌സുള്ള റോബിന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്

ന്ത്യയിലെ തന്നെ ടോപ്പ് റേറ്റഡ് മിനിസ്‌ക്രീന്‍ ഷോയാണ് ബിഗ് ബോസ് (Biggboss). മലയാളം ബിഗ്‌ബോസ് നാലാം സീസണ്‍ സംഭവബഹുലമായാണ് മുന്നോട്ട് പോകുന്നത്. ഏറെ ഗ്രൗണ്ട് ലെവലിലുള്ള മത്സരങ്ങളും അതിന്റെ ആവേശവുമെല്ലാം ഷോ കൂടുതല്‍ ആകര്‍ഷകമായി മാറ്റുന്നുണ്ട്. ഏറെ ആരാധകരുള്ള മത്സരാര്‍ത്ഥിയായിട്ട് പോലും സഹ മത്സരാര്‍ഥിയെ ശാരീരികമായി ആക്രമിച്ചെന്ന് കാണിച്ച് എലിമിനേറ്റ് ചെയ്യപ്പെട്ട താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ പുറത്താകല്‍ ഷോയെ സംബന്ധിച്ച് അനിവാര്യമായിരുന്നെങ്കിലും ആരാധകര്‍ വലിയ സങ്കടത്തിലാണ്. സോഷ്യല്‍ മീഡിയയിലടക്കം അതിന്റെ പ്രതിഫലനങ്ങളും കാണാമായിരുന്നു. 

Bigg Boss : 10ൽ പഠിക്കുമ്പോൾ നാടക നടിയായി, 16ാം വയസ്സിൽ കടങ്ങൾ വീട്ടി; മനസ്സ് തുറന്ന് ലക്ഷ്മിപ്രിയ

ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായശേഷം തിരുവനന്തപുരത്ത് എത്തിയ റോബിന് വലിയ സ്വീകരണം നല്‍കാനും ആരാധകര്‍ മറന്നില്ല. വലിയൊരു വരവേല്‍പ്പ് തന്നെയായിരുന്നു താരത്തിന് കിട്ടിയിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മില്ല്യണിനടുത്ത് ഫോളേവേഴ്‌സുള്ള റോബിന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. 'ലെജന്‍ഡ് മഹാദേവന്‍ തമ്പിയോടൊപ്പമുള്ള എന്റെ ഒഫീഷ്യലായുള്ള ആദ്യത്തെ ഫോട്ടോഷൂട്ട്.' എന്ന ക്യാപ്ഷനൊപ്പമാണ് ആര്‍ആര്‍ആര്‍ മൂവി ലുക്കിലുള്ള ചിത്രങ്ങളുമായി റോബിനെത്തിയത്. ചിത്രങ്ങള്‍ കൂടാതെ ഫോട്ടോഷൂട്ടിന്റെ മനോഹരമായ മേക്കിംഗ് വീഡിയോയും റോബിന്‍ പങ്കുവച്ചിട്ടുണ്ട്. വ്യത്യസ്തമായ രണ്ട് ലുക്കിലുള്ള ഫോട്ടോകളാണ് റോബിന്‍ പങ്കുവച്ചതെങ്കിലും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ആര്‍ആര്‍ആര്‍ മൂവി ലുക്കിലുള്ള ചിത്രങ്ങളാണ്.

കൂടാതെ കഴിഞ്ഞദിവസം എല്‍വിസ് ഉദ്ഘാടനത്തിനായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയ റോബിന് കിട്ടിയത് ഞെട്ടിക്കുന്ന തരത്തിലുള്ള പിന്തുണയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത