'പറയണമെന്നുതോന്നി, അതാണ് പറഞ്ഞത്': സംതൃപ്തിക്കുവേണ്ടിയുള്ള വീണയുടെ കുറിപ്പ് ഹിറ്റ്

Web Desk   | Asianet News
Published : Jun 28, 2020, 07:03 PM IST
'പറയണമെന്നുതോന്നി, അതാണ് പറഞ്ഞത്':  സംതൃപ്തിക്കുവേണ്ടിയുള്ള വീണയുടെ കുറിപ്പ് ഹിറ്റ്

Synopsis

'ചെയുന്ന പ്രവൃത്തിയില്‍ നമ്മള്‍ സംതൃപ്തരാണോ അതിലാണ് കാര്യം...അറിഞ്ഞോ അറിയാതെയോ അത് ആര്‍ക്കും ദോഷം ആവരുതെന്നു മാത്രം'

ബിഗ്ബോസ് മലയാളം രണ്ടാംസീസണിലുടെ ആരാധകരുടെ പ്രിയംങ്കരിയായ താരമാണ് വീണാ നായര്‍. വൈകാരികമായ പ്രതികരണങ്ങള്‍ ട്രോളന്മാരെ വളരെയധികം താരത്തിനുനേരെ തിരിച്ചെങ്കിലും, മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ കാഴ്ചവെച്ചത്. ബിഗ്‌ബോസ് സീസണ്‍ രണ്ടിനുശേഷം വീണയെപോലെതന്നെ വീട്ടുകാരേയും പ്രേക്ഷകര്‍ക്ക് അടുത്തറിയാം. രണ്ടാം സീസണ്‍ ബിഗ് ബോസിലെത്തിയ വീണ വലിയൊരു ആരാധകക്കൂട്ടത്തെയും സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ വൈറലാക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വീണ പങ്കുവച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

മറ്റുള്ളവര്‍ എന്തുപറയുന്നു എന്നതില്ല കാര്യം എന്നുപറഞ്ഞാണ് വീണ തന്‍റെ പുതിയ സെല്‍ഫി പങ്കുവച്ചിരിക്കുന്നത്. മുടി നെറുകില്‍ കെട്ടി, സ്വതസിദ്ധമായ പുഞ്ചിരിയോടെയാണ് വീണ ചിത്രം പകര്‍ത്തി പങ്കുവച്ചിരിക്കുന്നത്. 'മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിലല്ല.നമ്മള്‍ ചെയുന്ന പ്രവൃത്തിയില്‍ നമ്മള്‍ സംതൃപ്തരാണോ അതിലാണ് കാര്യം...അറിഞ്ഞോ അറിയാതെയോ അത് ആര്‍ക്കും ദോഷം ആവരുതെന്നു മാത്രം... ഇപ്പം ഇങ്ങനെ പറയാന്‍ കാരണം ഒന്നുമില്ല. പറയാന്‍ തോന്നി പറഞ്ഞു... എന്റെ ഒരു സംതൃപ്തി... ഹിഹി...' എന്നാണ് വീണ പറയുന്നത്.

പാട്ട് ഡാന്‍സ് മിമിക്രി ചാക്യാര്‍കൂത്ത് തുടങ്ങി താരത്തിന്റെ മേഖലകള്‍ വളരെ വലുതാണ്. ഇതെല്ലാം മലയാളികള്‍ അറിഞ്ഞത് വീണ ബിഗ്ബോസില്‍ എത്തിയതോടെയായിരുന്നു. വെള്ളിമൂങ്ങയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വീണ, മലയാളസിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത കുറച്ച് കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക