ജീവിതം ആദ്യം കയ്ക്കും പിന്നെ മധുരിക്കും.'; കുറിപ്പും വീഡിയോയുമായി വീണ

Web Desk   | Asianet News
Published : Jun 27, 2020, 01:58 PM IST
ജീവിതം ആദ്യം കയ്ക്കും പിന്നെ മധുരിക്കും.'; കുറിപ്പും വീഡിയോയുമായി വീണ

Synopsis

മിനി സ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വീണ നായർ. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തിയ താരം വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി

മിനി സ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വീണ നായർ. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തിയ താരം വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി. തട്ടീം മുട്ടീം എന്ന പരമ്പരയിൽ കോകില എന്ന വേഷം കൈകാര്യം ചെയ്ത വീണ നിരവധി സിനിമകളിലും വേഷമിട്ടു. ബിഗ് ബോസ് സീസൺ2 മത്സരാർത്ഥിയായ എത്തിയ വീണ മികച്ച മത്സരാർത്ഥി ആയിരുന്നു. ബിഗ്ബോസിൽ ആര്യയുടെ സുഹൃത്ത് കൂടിയായിരുന്നു വീണ മികച്ച മത്സരമായിരുന്നു കാഴ്ചവെച്ചത്. 

കൊവിഡ് പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കുമ്പോൾ പക്ഷേ വീണ ഉണ്ടായിരുന്നില്ല. അതിന് തൊട്ടു മുമ്പുള്ള എപ്പിസോഡിൽ വീണ പുറത്താവുകയായിരുന്നു. എന്നാൽ പുറത്തായ ശേഷം,ബിഗ് ബോസ് അകത്തുള്ള സമയത്തേക്കാൾ  വലിയ സ്വീകാര്യത ആയിരുന്നു വീണയ്ക്ക് പുറത്ത് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ നിരന്തരം വിശേഷങ്ങളുമായി എത്തുന്ന വീണയ്ക്ക് അവിടെ അവിടെ നിരവധി ആരാധകരുണ്ട്. വീട്ടുവിശേഷങ്ങളും, വീട്ടുകാർ ആയ അമ്പുച്ചന്റെയും കണ്ണേട്ടൻറെയും വിശേഷങ്ങൾ വീണ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വീണ പങ്കുവെച്ച് ഒരു വീഡിയോയും കുറിപ്പും ആണ് ശ്രദ്ധേയമാകുന്നത്. ഒരു ടിക് ടോക് വീഡിയോ പങ്കുവെച്ചുകൊണ്ട്  വീണ കുറിച്ചത് ഇങ്ങനെയാണ്... 'മൊത്തത്തിൽ മധുരം..ജീവിതം ആദ്യം കൈയ്ക്കും പിന്നെ മധുരിക്കും. മധുരത്തിന്റെ അളവ് വ്യത്യാസം വരുമായിരിക്കും. പക്ഷെ മധുരംനിലനിൽക്കും.... എനിക്കു മധുരം ഇഷ്ട്ടമാണ്",

നാലാമത്തെ വയസിൽ ഡാൻസ് അഭ്യസിച്ചു തുടങ്ങിയ വീണ ഭരതനാട്യത്തിലും കേരളനടനത്തിലും  പ്രാവീണ്യം നേടി. ബോസിൽ എത്തിയപ്പോഴായിരുന്നു ഇന്നു പലർക്കും വീണയുടെ ഈ കഴിവുകൾ എല്ലാം മനസ്സിലായത്. താരമിപ്പോൾ പങ്കുവച്ച് വീഡിയോയിലും    തൻറെ വൈഭവം പ്രകടമാണ്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍