സാന്ത്വനത്തിലെ സേതുവേട്ടന്‍ അഭിനേതാവ് മാത്രമല്ല വേറെയുമുണ്ട് ഒരുപാട് കഴിവുകള്‍

Web Desk   | Asianet News
Published : Mar 05, 2021, 11:01 AM IST
സാന്ത്വനത്തിലെ സേതുവേട്ടന്‍ അഭിനേതാവ് മാത്രമല്ല വേറെയുമുണ്ട് ഒരുപാട് കഴിവുകള്‍

Synopsis

അളിയന്റെ വീട്ടില്‍ ചുമര്‍ചിത്രം വരയ്ക്കുന്ന ബിജേഷിന്റെ വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. ചുമരില്‍ ത്രീഡി ചിത്രം വരയ്ക്കുന്ന വീഡിയോ ബിജേഷ് തന്നെയാണ് പങ്കുവച്ചത്.

ലയാളത്തിലെ ജനപ്രിയ പരമ്പര ഏതാണെന്ന ചോദ്യത്തിന് നിലവില്‍ ഒരു ഉത്തരമേ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പറയാനുള്ളു, അത് സാന്ത്വനം എന്നാണ്. സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. പരമ്പരിയലെ എല്ലാവരുംതന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണെങ്കിലും, പരമ്പരയില്‍ സേതുവായെത്തുന്ന തൃശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ താരമാണ്. ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമായ ബിജേഷിന് ടിക് ടോക്കിലൂടെയും പരമ്പരയിലൂടെയുമായി നിരവധി ഫാന്‍ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയിലുണ്ട്.

അളിയന്റെ വീട്ടില്‍ ചുമര്‍ചിത്രം വരയ്ക്കുന്ന ബിജേഷിന്റെ വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. ചുമരില്‍ ത്രീഡി ചിത്രം വരയ്ക്കുന്ന വീഡിയോ ബിജേഷ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. അളിയന്റെ വീട്ടിലെ ചുമരില്‍ എന്റെയൊരു ത്രീഡി ചുമര്‍ചിത്ര പരീക്ഷണം എന്നുപറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. മരച്ചില്ലകളും അതിന്റെ നിഴലുമടക്കം മനോഹരമായ ത്രീഡി ചിത്രമാണ് താരം പങ്കുവച്ചത്. ഒരു രക്ഷയുമില്ലാത്ത ചിത്രമെന്നാണ് ആരാധകര്‍ ഒന്നടങ്കം കമന്റ് ചെയ്യുന്നത്. വളരെ പെര്‍ഫക്ടായാണ് ചിത്രവും, അതിന്റെ നിഴലും ബിജേഷ് വരച്ചിരിക്കുന്നത്. ചിപ്പി രഞ്ജിത്തടക്കം നിരവധിയാളുകള്‍ ചിത്രത്തിന് ലൈക്കും കമന്റുമായി സപ്പോര്‍ട് ചെയ്യാനെത്തുന്നുണ്ട്.

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു