ബോളിവുഡ് നടൻ പർവിൻ ദബാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ഐസിയുവില്‍

Published : Sep 21, 2024, 03:01 PM IST
ബോളിവുഡ്  നടൻ പർവിൻ ദബാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ഐസിയുവില്‍

Synopsis

ഖോസ്‌ല കാ ഘോസ്‌ല എന്ന സിനിമയിലൂടെ പ്രശസ്തനായ ബോളിവുഡ് നടൻ പർവിൻ ദബാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്.

മുംബൈ: ഖോസ്‌ല കാ ഘോസ്‌ല എന്ന സിനിമയിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബോളിവുഡ്  നടൻ പർവിൻ ദബാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക് മുംബൈയിലെ ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ നടനെ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. 

പഞ്ചഗുസ്തി ലീഗായ പ്രോ പഞ്ച് ലീഗിന്‍റെ സഹസ്ഥാപകൻ കൂടിയാണ്  പർവിൻ ദബാസ്. പർവിൻ ദബാസിന്‍റെ അപകടം സംബന്ധിച്ച് പ്രോ പഞ്ച ലീഗിന്‍റെ പ്രതിനിധികൾ ശനിയാഴ്ച മാധ്യമങ്ങളോട് ഔദ്യോഗിക പ്രസ്താവന പങ്കുവച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തെത്തുടർന്ന് പ്രോ പഞ്ച ലീഗിന്‍റെ സഹസ്ഥാപകനായ പർവിൻ ദബാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ഹോളി ഫാമിലി ഹോസ്പിറ്റൽ ബാന്ദ്രയിലെ ഐസിയുവിൽ ആണെന്നും അറിയിക്കുന്നതായും പ്രസ്താവന പറയുന്നു

 "ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളുടെ ചിന്തകൾ പർവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനുമൊപ്പമാണ്. പ്രോ പഞ്ച ലീഗ് മാനേജ്‌മെന്‍റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഉചിതമായ അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും. ദബാസിന്‍റെയും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവരുടെയും സ്വകാര്യത എല്ലാവരും കാക്കണം. പർവിന് വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" ലീഗ് ഭാരവാഹികള്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മീരാ നായരുടെ മൺസൂൺ വെഡ്ഡിംഗ്, മൈനെ ഗാന്ധി കോ നഹിൻ മാര, മൈ നെയിം ഈസ് ഖാൻ, രാഗിണി എംഎംഎസ് 2, ദി പെർഫെക്റ്റ് ഹസ്ബൻഡ്, ദ വേൾഡ് അൺസീൻ എന്നിവയാണ് പർവിൻ ദബാസിന്‍റെ പ്രധാന സിനിമകള്‍. കഴിഞ്ഞ വർഷങ്ങളിൽ ആമസോണ്‍ പ്രൈമിലെ മേഡ് ഇൻ ഹെവൻ സീസൺ 2 സീരിസിലും, താഹിറ കശ്യപിന്‍റെ ശർമ്മജീ കി ബേട്ടി എന്ന വെബ് സീരീസിലും പർവിൻ ദബാസ് അഭിനയിച്ചിരുന്നു. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത