പ്രണയം തുറന്നുപറയാൻ വിക്കി കൗശലും കത്രീന കൈഫും; ഇത്തവണത്തെ ന്യൂ ഇയർ ഒരുമിച്ച്

Published : Nov 26, 2019, 09:57 PM ISTUpdated : Nov 26, 2019, 09:59 PM IST
പ്രണയം തുറന്നുപറയാൻ വിക്കി കൗശലും കത്രീന കൈഫും; ഇത്തവണത്തെ ന്യൂ ഇയർ ഒരുമിച്ച്

Synopsis

വിക്കി കൗശലും കത്രീന കൈഫും തങ്ങളുടെ പ്രണയം തുറന്നുപറയാൻ പോകുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതിനോടനുബന്ധിച്ച് ഇത്തവണത്തെ ന്യൂ ഇയർ ഒരുമിച്ചാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്നും റിപ്പോർട്ടുകളുണ്ട്.

മുംബൈ: ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും പ്രണയമാണ് ചലച്ചിത്രലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. രൺബീർ‌ കപൂറുമായുള്ള പ്രണയതകർച്ചയ്ക്ക് ശേഷം കത്രീന വീണ്ടും പ്രണയത്തിലാണെന്ന വാർത്ത ബോളിവുഡിൽ ചൂടുപ്പിടിക്കുകയാണ്. ​ദീപാവലി ആഘോഷങ്ങളിലടക്കം കത്രീനയും വിക്കിയും ഒന്നിച്ചെത്തിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പരക്കാൻ തുടങ്ങിയത്.

ഇപ്പോൾ, ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറയാൻ പോകുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതിനോടനുബന്ധിച്ച് ഇത്തവണത്തെ ന്യൂ ഇയർ ഒരുമിച്ചാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കത്രീനയും വിക്കിയുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം മുംബൈയിലെ ഒരു ഹോട്ടലിൽ ഡിന്നർ ഡേറ്റിനെത്തിയ താരങ്ങളെ മാധ്യമങ്ങൾ ക്യാമറാകണ്ണിൽ ഒപ്പിയെടുത്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞ വർ‌ഷം കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ വിക്കി കൗശലിനെക്കുറിച്ച് കത്രീന പറഞ്ഞത് ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. 'വിക്കി കൗശലിനൊപ്പം തന്നെ സ്ക്രീനിൽ കാണാൻ വളരെ നല്ലതാണ്' എന്നായിരുന്നു കത്രീനയുടെ പരാമർശം. കത്രീനയും വിക്കിയും ഈ ബന്ധത്തില്‍ വളരെ സീരിയസ് ആണെന്നും അതിനാല്‍ പ്രണയത്തെക്കുറിച്ച് തുറന്നു പറയാന്‍ തയാറാണെന്നുമാണ് റിപ്പോര്‍ട്ട്.

സൽമാൻ ഖാൻ നായകാനായെത്തിയ 'ഭാരത്' ആയിരുന്നു കത്രീനയുടെയതായി പുറത്തിറങ്ങിയ ഒടുവിലെത്തെ ചിത്രം. അലി അബ്ബാസ് സഫർ‌ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രോഹിത് ഷെട്ടിയുടെ 'സൂര്യവൻശി'യാണ് കത്രീനയുടെ റിലീസിനെത്തുന്ന അടുത്ത ചിത്രം. അ​​ക്ഷയ് കുമാറാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

2015ല്‍ അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്ത് 'ബോംബെ വെൽവെറ്റ്' എന്ന ചിത്രത്തിലൂടെയാണ് വിക്കി കൗശൽ ബോളിവുഡിലെത്തുന്നത്. 'രമൺ രാഘവ്', 'രാസി', 'സഞ്ജു', 'ഉറി ദ സർജിക്കൽ സ്ട്രൈക്ക്', 'മൻമർസിയാൻ' എന്നീ ചിത്രങ്ങളിലൂടെയാണ് വിക്കിബോളിവുഡിലെ മുൻനിരയിലെത്തുന്നത്. അദിത്യ ധാർ സംവിധാനം ചെയ്ത 'ഉറി ദ സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിലെ അഭിനയിത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് വിക്കി  കൗശൽ അർഹനായിരുന്നു. കരൺ ജോഹർ സംവിധാനം ചെയ്യുന്ന 'താഖത്ത്', ഹോറർ‌ ചിത്രം 'ബൂത്ത്' എന്നിവയാണ് വിക്കിയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. 

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ