ഹാലോവീൻ ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ; ചിത്രങ്ങൾ കാണാം

Published : Nov 01, 2019, 04:31 PM ISTUpdated : Nov 01, 2019, 04:33 PM IST
ഹാലോവീൻ ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ; ചിത്രങ്ങൾ കാണാം

Synopsis

പ്രണയജോടികളായ അനാർക്കലിയും സൽമീനുമായാണ് സോനവും അഹൂജയും ഹലോവീന്‍ ദിനത്തിൽ തിളങ്ങിയത്. 

മുംബൈ: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഹലോവീന്‍ ദിനം ആഘോഷിച്ച് ബോളിവുഡ് താരങ്ങള്‍. സണ്ണി ലിയോണ്‍, സ്വര ഭാസ്കർ, സോനം കപൂർ, ബിപാഷ ബസു, പ്രീതി സിന്റ തുടങ്ങിയ നടിമാരുടെ ഹലോവീന്‍ ലുക്ക് വൈറലാകുകയാണ്. പേടിപ്പെടുത്തുന്ന മേക്കപ്പും വസ്ത്രധാരണവും പൂക്കൾ കൊണ്ടുള്ള അലങ്കാരവുമാണ് മുഖ്യ ആകർഷണം.

ആരാധകരുടെ പ്രിയതാരങ്ങളായ സണ്ണി ലിയോണും സ്വരയും മെക്‌സിക്കന്‍ പെയിന്റര്‍ ഫ്രിഡ കാഹ്ലോയുടെ മന്ത്രവാദിനി ലുക്കിലാണ് എത്തിയത്.  ഭര്‍ത്താവ് ഡാനിയേല്‍ വെബെറിനൊപ്പമുള്ള സണ്ണിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വെള്ള ഫ്‌ളോറല്‍ ഓഫ് ഷോള്‍ഡര്‍ ടോപ്പിനൊപ്പം ചുവപ്പില്‍ ഗോള്‍ഡന്‍ ലൈന്‍ വരുന്ന സ്‌കേര്‍ട്ടുമാണ് സണ്ണിയുടെ വേഷം. തലയില്‍ പൂക്കളും മേക്കപ്പും കൂടി ഹോട്ട് ലുക്കിലാണ് സണ്ണി എത്തിയിരിക്കുന്നത്. ഡാനിയേലും ഹലോവീന്‍ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.

ഫ്രിഡയെ ഓർമ്മപ്പെടുത്തും വിധത്തിലുള്ള സ്റ്റൈലിലായിരുന്നു സ്വര ഭാസ്കർ എത്തിയത്. തലയിൽ പൂക്കളും ട്രെഡീഷണൽ ആഭരണങ്ങളും നീലയും മെറൂണും കലർന്ന വസ്ത്രവുമണിഞ്ഞ് നിൽക്കുന്ന സ്വരയെ ഒറ്റനോട്ടത്തിൽ കാണുന്നയാൾക്ക് ഫ്രിഡയെ പോലെ തോന്നിക്കും.

ഹലോവീന്‍ ദിനത്തിൽ തികച്ചും വ്യത്യസ്തമായാണ് സോനം കപൂർ എത്തിയത്. പരമ്പരാ​ഗത അനാർക്കലി വസ്ത്രവും കവായ് തൊപ്പിയും കഴുത്തിൽ ചങ്ങലയുമണിഞ്ഞ് സോനം പാർട്ടികളിലെത്തിയത്. സോനത്തിനൊപ്പം ഭർത്താവ് അഹൂജയും ഉണ്ടായിരുന്നു. മു​ഗളമ്മാരുടെ കാലത്തെ വസ്ത്രധാരണം ഇരുവരേയും വ്യത്യസ്തരാക്കി. പ്രണയജോടികളായ അനാർക്കലിയും സൽമീനുമായാണ് സോനവും അഹൂജയും ഹലോവീന്‍ ദിനത്തിൽ തിളങ്ങിയത്.

'മെൻ ഇൻ ബ്ലാക്ക്' വേഷത്തിലായിരുന്നു താരജോടികളായ ബിപാഷ ബസുവും ഭർത്താവ് കരൺ സിം​ഗ് ​ഗ്രോവറുമെത്തിയത്. കറുപ്പ് കോട്ടും സ്യൂട്ടും കയ്യിലൊരു തോക്കുമെന്തി ഹോളിവുഡ് സ്റ്റൈലിലെത്തിയ താരങ്ങളുടെ ചിത്രങ്ങളും വൈറലായിരുന്നു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും