
കഴിഞ്ഞ കുറച്ചു കാലമായി അത്ര രസത്തിലല്ലാതിരുന്ന സ്വന്തം അച്ഛൻ, ജെയ്മി സ്പിയേഴ്സിനെ, രക്ഷാകർത്താവിന്റെ(conservatorship) സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള കോടതി വിധിക്കു ശേഷം, തന്റെ നഗ്ന ഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ തുടർച്ചയായി പങ്കുവെച്ച് സുപ്രസിദ്ധ പോപ്പ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ ആഹ്ലാദ പ്രകടനം.
പ്രതിശ്രുത വരൻ സാം അസ്ഗറിയുമൊത്ത് അവധികാലം ചിലവിടുന്നതിനിടെയാണ് മുപ്പത്തൊമ്പതുകാരിയായ ബ്രിട്ട്നി, ബാത്ത് ടബ്ബിനു മുന്നിലും ബീച്ചിലും മറ്റും നൂൽബന്ധമില്ലാതെ നിന്നുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് മുന്നിൽ പങ്കിട്ടത്. വളരെ തന്ത്രപരമായി, മർമ്മ പ്രധാനമായ ഇടങ്ങളിൽ ഓരോ ഫ്‌ളവർ ഇമോജികൾ വെച്ചും ചില ചിത്രങ്ങളിൽ കൈകൊണ്ട് മാറിടം മറച്ചുമൊക്കെ ചിത്രത്തെ അശ്ളീലമല്ലാതാക്കി പ്ലാറ്റ്ഫോമിന്റെ ന്യൂഡിറ്റി നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഗായിക തന്റെ ചിത്രങ്ങൾ പങ്കിട്ടത്. “Playing in the Pacific never hurt anybody 😉💋🙊 !!!!” എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പായി ബ്രിട്ട്നി ഇട്ട ക്യാപ്‌ഷൻ.
ലോസ് ഏഞ്ചലസ് സുപ്പീരിയർ കോർട്ട് ജഡ്ജിയായ ബ്രെണ്ട പെന്നിയാണ് ബ്രിട്ട്നി സ്പിയേഴ്സിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. സ്വന്തം അച്ഛനിൽ നിന്ന് ഹിതകരമല്ലാത്ത പെരുമാറ്റമാണ് ബ്രിട്ട്നി നേരിടുന്നത് എന്ന് ബോധ്യപ്പെട്ടതാണ് താൻ ഈ വിധി പുറപ്പെടുവിക്കുന്നത് എന്നും ജഡ്ജി പറഞ്ഞു. ബ്രിട്ടനിലൂടെ സാമ്പത്തികവും, ആരോഗ്യപരവും, വ്യക്തിപരവുമായ കാര്യങ്ങളുടെ രക്ഷാകർത്തൃത്വ സ്ഥാനം അച്ഛന് അനുവദിച്ചുകൊണ്ട് 2008 -ൽ നടപ്പിലായ ലീഗൽ അറേഞ്ച്മെന്റ് ആണ് ഈ വിധിയോടെ റദ്ദാക്കപ്പെട്ടിട്ടുള്ളത്. കോടതി മുറിയിൽ സന്നിഹിതയല്ലായിരുന്നു എങ്കിലും, അഭിഭാഷക വഴി കോടതി വിധിയെക്കുറിച്ചറിഞ്ഞ നിമിഷം ബ്രിട്ട്നിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.