
പ്രദീപ് പണിക്കര്‍ രചന നിർവഹിച്ച് മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമായിരുന്നു മനു സുധാകരന്‍ മൗനരാഗവുമയി എത്തിയത്. പരമ്പര ഇരു കയ്യും നീട്ടി പ്രേക്ഷകർ ഏറ്റെടുത്തു. വൈകാതെ അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരും പ്രേക്ഷക പ്രിയം നേടി.
പരമ്പരയിൽ കല്യാണിയും കിരണും സോണിയയുമായി എത്തുന്നത് ഐശ്വര്യ റാംസായ്, നലീഫ്, ശ്രീശ്വേത മഹാലക്ഷ്മി എന്നിവരാണ്. 71 എപ്പിസോഡുവരെ സോണിയ ആയി എത്തിയത് ആവണി നായരായിരുന്നു. പിന്നീട് ശ്രീശ്വേതയാണ് തന്മയത്തത്തോടെ വേഷം കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളിലൊന്നാണ് ശ്രീശ്വേതയുടേത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. കിരണായി എത്തുന്ന നലീഫിനൊപ്പമാണ് ശ്രീശ്വേതയുടെ പുതിയ വീഡിയ. സഹോദരീ സഹോദരന്മാരായി പരമ്പരയിൽ എത്തുന്ന ഇരുവരും ഒരു തമിഴ് സിനിമയുടെ ഡയലോഗാണ് ലിപ് സിങ്കിന് ശ്രമിച്ചിരിക്കുന്നത്. 'ആങ്ങളയും പെങ്ങളും' ഒന്നിച്ചെത്തിയ വീഡിയോക്ക് വലിയ പിന്തുണയാണ് പ്രേക്ഷകർ നൽകുന്നത്.
ഏറെ ആകാംക്ഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് മൗനരാഗം കടന്നുപോകുന്നത്. ഊമയായ കല്യാണിയെന്ന പെൺകുട്ടിയുടെ ജീവിതം കരുത്തുള്ള സ്ത്രീയായി പരുവപ്പെടുന്നതും, ഒപ്പം വൈകാരിക പ്രണയമുഹൂർത്തങ്ങളും സമ്മാനിച്ചാണ് പരമ്പര മുന്നോട്ടു പോകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona