'ജീവിതത്തില്‍ ഈ കാണുന്ന സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലായിരുന്നെങ്കില്‍'; വിധു പ്രതാപ് പറയുന്നു

Published : Mar 10, 2021, 12:46 PM IST
'ജീവിതത്തില്‍ ഈ കാണുന്ന സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലായിരുന്നെങ്കില്‍'; വിധു പ്രതാപ് പറയുന്നു

Synopsis

സോഷ്യല്‍ മീഡിയയില്‍ സജീവമായ വിധു അതിലൂടെ സ്വന്തം വിശേഷങ്ങളൊക്കെ വിടാതെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. കരിയർ സംബന്ധമായ കാര്യങ്ങൾ മാത്രമല്ല, അൽപം കുടുംബകാര്യം കൂടി പറയുന്ന കൂട്ടത്തിലാണ് ഈ ഗായകൻ

മലയാളികളുടെ പ്രിയഗായകരിൽ ഒരാളാണ് വിധു പ്രതാപ്. മലയാളത്തിലെ മികച്ച പിന്നണി ഗായകൻ എന്നതിലുപരി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് വിധു. കാരണം മറ്റൊന്നുമല്ല, കളിയും തമാശയും ഒപ്പം വലിയ പാട്ടുകാര്യങ്ങളുമായി ടെലിവിഷൻ റിയാലിറ്റി ഷോയിലെ മിന്നും താരമായി വിധു മാറിക്കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ വിധു അതിലൂടെ സ്വന്തം വിശേഷങ്ങളൊക്കെ വിടാതെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. കരിയർ സംബന്ധമായ കാര്യങ്ങൾ മാത്രമല്ല, അൽപം കുടുംബകാര്യം കൂടി പറയുന്ന കൂട്ടത്തിലാണ് ഈ ഗായകൻ. വനിതാ ദിനത്തോടനുബന്ധിച്ച് വിധു പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്വന്തം വീട്ടിലെ സ്ത്രീ സാന്നിധ്യങ്ങളെ കുറിച്ചാണ് താരത്തിന്‍റെ കുറിപ്പ്.

"ഞങ്ങളുടെ ജീവിതത്തിൽ ഈ കാണുന്ന സ്ത്രീ കഥാപാത്രങ്ങൾ ഇല്ലായിരുന്നെങ്കിൽ, അച്ഛൻ കണക്ക് നോക്കിയും, ഞാൻ പാട്ട് പാടിയും, ആ കുരുപ്പ് ഐപാഡ് നോക്കിയും മാത്രം ഇങ്ങനെ ഇരുന്നേനെ! എല്ലാ വീടുകളിലും ഉണ്ട് നിസ്വാർത്ഥമായ സ്നേഹം തരുന്ന നിറഞ്ഞ ചിരികൾ... കണ്ണും മനസ്സും നിറക്കുന്നവർ! അവരുടെ ചിരികൾ എന്നും നമുക്ക് സംരക്ഷിക്കാം, എന്നും അവരെ ആഘോഷിക്കാം! വനിതാ ദിന ആശംസകൾ"- എന്നാണ് താരം കുറിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി