ലൊക്കേഷനിൽ ആഘോഷം; രസകരമായ ചിത്രങ്ങളുമായി 'ചക്കപ്പഴം' താരങ്ങൾ

Web Desk   | Asianet News
Published : Jul 18, 2021, 10:00 PM IST
ലൊക്കേഷനിൽ ആഘോഷം; രസകരമായ ചിത്രങ്ങളുമായി 'ചക്കപ്പഴം' താരങ്ങൾ

Synopsis

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അശ്വതി ശ്രീകാന്ത് ഇപ്പോൾ.

ണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അശ്വതി ശ്രീകാന്ത് ഇപ്പോൾ.  അവതാരകയായ താരത്തിന് നടിയെന്ന മേൽവിലാസം നൽകി പുതിയ മുഖം സമ്മാനിച്ചത് ചക്കപ്പഴം എന്ന പരമ്പരയിലെ വേഷമായിരുന്നു. അതുകൊണ്ടു തന്നെയാകാം ഗർഭിണിയായ ശേഷവും അശ്വതി പരമ്പരയിൽ നിന്ന് മാറിനിന്നിട്ടില്ല.  കൊവിഡ് സമയത്ത് കുറച്ച് ദിവസം ഷൂട്ട് നിർത്തി വച്ചിരുന്നെങ്കിലും പരമ്പര വീണ്ടും സംപ്രേഷണം ആരംഭിച്ചുകഴിഞ്ഞു.

ഇപ്പോഴിതാ ചക്കപ്പഴത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഏറെ സന്തോഷം നൽകുന്ന ചിത്രങ്ങളാണ് താരങ്ങളിൽ പലരും പങ്കുവച്ചിരിക്കുന്നത്. ഗർഭിണിയായ അശ്വതിയുടെ ബേബി ഷവർ ചടങ്ങ് ചക്കപ്പഴം ടീം പൊളിച്ചടുക്കിയെന്നൊക്കെയാണ് വാർത്തകൾ. പക്ഷെ അടുത്തിടെ ചിത്രീകരിച്ച ഒരു എപ്പിസോഡിലെ വേഷമാണ് അശ്വതിയുടേത്. എങ്കിലും ബേബി ഷവർ മൂഡിൽ തന്നെയാണ് താരങ്ങളെല്ലാം.

അതുകൊണ്ടുതന്നെ ചിത്രങ്ങൾ എല്ലാം താരങ്ങളിൽ ചിലർ തന്നെ അവരവരുടെ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ഫാൻസ് ഗ്രൂപ്പുകളും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. ‘ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾ ഞങ്ങളുടെ അഭിമാനവും സന്തോഷവുമാണ്. ഞങ്ങളുടെ മൂല്യത്തിന് ഒരു വില നൽകാൻ ആർക്കും ആവശ്യപ്പെടാനാവില്ല,’- എന്ന കുറിപ്പുമായാണ് സബിറ്റ ചിത്രം പങ്കുവച്ചത്.

വരാനിരിക്കുന്ന കണ്മണിയും സെപ്തംബർ ബേബി ആകുമെന്നാണ് അശ്വതി പറയുന്നത്. മൂത്ത കുട്ടിയും സെപ്തംബറിലായിരുന്നുവെന്നും ഇപ്പോൾ ഡേറ്റും അതേ മാസമാണ് ഡോക്ടർ പറഞ്ഞിരിക്കുന്നതെന്നും അശ്വതി ലൈവിൽ പറഞ്ഞിരുന്നു. മൂത്ത മകൾ പദ്മയും ഭർത്താവ് ശ്രീകാന്തുമെല്ലാം മലയാളികൾ സ്വന്തം വീട്ടുകാരെയെന്നതുപോലെ പരിചിതമാണിപ്പോൾ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത