
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിനെത്തുടർന്ന് സോഷ്യൽ മീഡിയ ഇന്‍ഫ്ലൂവെന്‍സറായ പാകിസ്ഥാൻ ഗായകന്‍ ചാഹത് ഫത്തേ അലി ഖാൻ അടുത്തിടെ മെറേ വതൻ മെറേ ചമൻ എന്ന പുതിയ ദേശഭക്തി ഗാനം പുറത്തിറക്കിയിരുന്നു.
ചാഹത്തിന്റെ ഏറ്റവും പുതിയ ഗാനം ഇന്റർനെറ്റില്‍ വന്‍ ട്രോളായി മാറുകയാണ്. ഇന്ത്യയില്‍ നേരിട്ട് റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കിലും എക്സ് അക്കൗണ്ടുകള്‍ വഴി വന്‍ ട്രോളാണ് പാക് ഗായകന്‍റെ ഗാനം ഏറ്റുവാങ്ങുന്നക്യ
ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു, "പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ സമഗ്രമായ ആക്രമണം നടത്തി - ഏതൊരു ആണവ ആക്രമണത്തേക്കാളും മോശമാണ്.സുഹൃത്തുക്കളേ ഞാൻ കീഴടങ്ങുകയും എല്ലാ ഇന്ത്യൻ സേനകളെയും പൂർണ്ണമായും നിരുപാധികമായി കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്യുന്നു. ഇത് സഹിക്കാൻ കഴിയാത്തത്ര വലുതാണ്"
സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിവി മീമുകൾ ഈ മ്യൂസിക്ക് വീഡിയോ സംബന്ധിച്ച് പങ്കുവയ്ക്കുന്നുണ്ട്. ഗാനത്തോടുള്ള തന്റെ പ്രതികരണം പങ്കുവെച്ച് ഹ്രീം ടൈം ഗ്രാമി ജേതാവ് റിക്കി കെജ് "ഹൊറർ" എന്നാണ് ഗാനത്തെ വിശേഷിപ്പിച്ചത്.
ചിലര്‍ പാകിസ്ഥാനോട് തിരിച്ച് ആക്രമണം എന്ന പേരില്‍ ഇന്ത്യയില്‍ ട്രോളായ ഗാനങ്ങള്‍ മറുപടിയായി നല്‍കുന്നുണ്ട്.
2020 ലെ കൊവിഡ് സമയത്ത് ചാഹത് ഫത്തേ അലി ഖാൻ പാകിസ്ഥാനിൽ അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ നിരവധി മീമുകള്‍ക്ക് കാരണമായിരുന്നു. "ജാനി കി ഷാ", "പബ്ലിക് ഡിമാൻഡ് വിത്ത് മൊഹ്‌സിൻ അബ്ബാസ് ഹൈദർ", "ഹോണസ്റ്റ് അവർ" പോഡ്‌കാസ്റ്റ് തുടങ്ങിയ വിവിധ ടോക്ക് ഷോകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. 2023-ലെ ഐപിപിഎ അവാർഡുകളിലേക്കും അദ്ദേഹത്തിന് ക്ഷണം ലഭിച്ചു.
അടുത്തിടെ ഒരു അഭിമുഖത്തിൽ, താൻ ഇപ്പോൾ പാകിസ്ഥാനില്‍ ഉടനീളം പരിപാടികള്‍ ചെയ്യുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ചാഹത്ത് ഒരു മുന്‍ ക്രിക്കറ്റ് കളിക്കാരനായിരുന്നു. 1983-84 സീസണിൽ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ലാഹോറിനെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നാണ് വിവരം.