Shruthi Rajanikanth : സിംപിൽ ലുക്കിൽ ഫോട്ടോസ്, ഒപ്പം ഡാൻസും; ഫോട്ടോഷൂട്ട് പങ്കുവച്ച് ശ്രുതി

Published : Dec 11, 2021, 10:39 PM IST
Shruthi Rajanikanth : സിംപിൽ ലുക്കിൽ ഫോട്ടോസ്, ഒപ്പം ഡാൻസും; ഫോട്ടോഷൂട്ട് പങ്കുവച്ച് ശ്രുതി

Synopsis

പതിവു തെറ്റിക്കാതെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് താരം. 

മിനിസ്ക്രീനില്‍ വലിയ സ്വീകാര്യതയുള്ള പരമ്പരകളിലൊന്നാണ് ചക്കപ്പഴം(Chakkapazham). ഹാസ്യരൂപത്തിൽ  ഒരു കുടുംബത്തിലെ വിവിധ സംഭവ വികാസങ്ങളുടെ കഥ പറയുന്ന പരമ്പര, വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് നടന്നടുത്തു.

ചക്കപ്പഴത്തിലൂടെയാണ് അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത്( Aswathy sreekanth) അഭിനയരംഗത്തേക്കെത്തിയത്. ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും.  ചെറുപ്പം മുതൽ സിനിമാ- സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും,  നടി ശ്രുതി രജനീകാന്തും( shruthi_rajanikanth)  പ്രേക്ഷകപ്രിയം നേടിയത്. പൈങ്കിളിയെന്ന കഥാപാത്രത്തിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് ഇന്ന് വലിയ ആരാധകരാണ് ഉള്ളത്. 

ഇപ്പോഴിതാ പതിവു തെറ്റിക്കാതെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് താരം. ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ഒതുങ്ങിക്കൂടി സിംപിൾ ലുക്കിലാണ് പൈങ്കിളിയെങ്കിൽ, ഡാൻസ് വീഡിയോയിൽ പറക്കും പൈങ്കിളിയായാണ് ശ്രുതി എത്തുന്നത്.  കേരളാ ബൈഗോൺ ഫാഷന്റെ വെറൈറ്റി പാവാടയും ടോപുമാണ് ശ്രുതിയുടെ വേഷം. ബിഗ് ഫ്രെയിംസാണ് ചിത്രങ്ങളും വീഡിയോയും പകർത്തിയിരിക്കുന്നത്.   നിരന്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ശ്രുതിയുടെ കിടിലൻ ഡാൻസ് റീലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.  

നർത്തകി കൂടിയാണ് ശ്രുതി. ജേണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. എട്ട് സുന്ദരികളും ഞാനും എന്ന പരമ്പരയിൽ ബാലതാരമായാണ് ശ്രുതി അഭിനയം തുടങ്ങിയത്. പ്രസാദ് നൂറനാടിന്‍റെ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയിലും വേഷമിട്ട ശ്രുതി ഭാഗമായ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നുണ്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക