‘ചാക്കോച്ചൻ ചലഞ്ച്‘ ഫൈനൽ ഡേ: അടുക്കളയും വീട്ടുജോലിയും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് താരം

By Web TeamFirst Published Jun 16, 2021, 5:21 PM IST
Highlights

ലോക്ക്ഡൗണിൽ ചില ഇളവുകൾ ലഭിച്ചിട്ടുണ്ടെന്നും അതൊരിയ്ക്കലും ദുരുപയോഗം ചെയ്യരുതെന്നും താരം മുന്നറിപ്പ് നൽകുന്നു.
 

ണ്ട് ദിവസം മുമ്പാണ് ലോക്ക്ഡൗണിലെ വിരസത അകറ്റുന്നതിന് വേണ്ടി ഒരു ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബൻ എത്തിയത്. ‘ചാക്കോച്ചൻ ചലഞ്ച്‘ എന്നായിരുന്നു ഇതിന് പേരിട്ടത്. പതിനാറാം തീയതി വരെ ചലഞ്ച് കാണുമെന്നും താരം അറിയിച്ചിരുന്നു. ഒരു ദിവസമെങ്കിലും അടുക്കള ഭരണം ഏറ്റെടുത്ത് സ്ത്രീകൾക്ക് വിശ്രമം നൽകണമെന്നാണ് ചലഞ്ചിന്റെ അവസാന ദിവസമായ ഇന്ന് കുഞ്ചാക്കോ പറയുന്നത്. 

അടുക്കളയും വീട്ടുജോലിയും ഒന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ല. നമുക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഇഷ്ടമുള്ള രുചിയിൽ എന്നും പാകം ചെയ്തു തരുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസം അടുക്കളയിലെ കാര്യങ്ങൾ ഏറ്റെടുത്തു കൊണ്ട് വിശ്രമം നൽകാൻ നമുക്ക് കഴിയണമെന്നും കുഞ്ചാക്കോ പറയുന്നു. ലോക്ക്ഡൗണിൽ ചില ഇളവുകൾ ലഭിച്ചിട്ടുണ്ടെന്നും അതൊരിയ്ക്കലും ദുരുപയോഗം ചെയ്യരുതെന്നും താരം മുന്നറിപ്പ് നൽകുന്നു.

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്

അടുക്കളയുടെ ഭരണം ഏറ്റെടുത്തു കൊണ്ട് വീട്ടിൽ ഉള്ളവർക്ക് വിശ്രമം നൽകാം നമുക്ക്. ഇത് ആദ്യം ഒന്നുമല്ല കേട്ടോ ഞാൻ അടുക്കളയിൽ കയറുന്നത്. നിങ്ങൾക്കൊക്കെ ഇത് ഇന്നത്തെ മാത്രം പരിപാടി ആയി എടുക്കാതെ തുടർന്നുള്ള ദിവസങ്ങളിലും ചെയ്യാം. അടുക്കളയും വീട്ടുജോലിയും ഒന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ല. വീട്ടിലെ അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നൽകിയിരിയ്ക്കുന്ന ഒന്ന് അല്ല. 

ഇന്ന് ചലഞ്ചിന്റെ ഭാഗമായി പാകം ചെയ്തത് Prawns Biriyani ആണ്. എന്റെ പ്രിയതമയ്ക്കും എനിയ്ക്കും ഏറെ പ്രിയപ്പെട്ട വിഭവം കൂടി ആണിത്. നമുക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഇഷ്ടമുള്ള രുചിയിൽ എന്നും പാകം ചെയ്തു തരുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസം അടുക്കളയിലെ കാര്യങ്ങൾ ഏറ്റെടുത്തു കൊണ്ട് വിശ്രമം നൽകാൻ നമുക്ക് കഴിയണം. അത് കേവലം ആഹാരം ഉണ്ടാക്കൽ മാത്രമല്ല വൃത്തിയാക്കലും എല്ലാം ഇതിന്റെ ഭാഗം ആക്കണം. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ സ്നേഹം ആഹാരം പാകം ചെയ്ത് നൽകി നോക്കൂ . കുടുംബത്തിന്റെ ഇഴയടുപ്പം ഒന്ന് കൂടി കൂട്ടാൻ ആകും ഇങ്ങനെ ഉള്ള കാര്യങ്ങളിലൂടെ. ഏഴ്‌ ദിവസം ഏഴ്‌ ചലഞ്ച്. നിങ്ങൾക്ക് ഈ കാര്യങ്ങൾ ജീവിതത്തിൽ തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞാൽ നല്ലത്. ഞാനും ഇതൊരു ജീവിതചര്യയുടെ ഭാഗമായി എടുക്കുകയാണ്. 

ലോക്ക്ഡൗണിൽ ചില ഇളവുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ അതൊരിയ്ക്കലും ദുരുപയോഗം ചെയ്യരുത്. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ട് മൂന്നാം തരംഗത്തെ നമുക്ക് പ്രതിരോധിയ്ക്കാം. നന്ദി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!