'ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം'; പ്രേക്ഷകമനസ് കീഴടക്കാന്‍ ഏഷ്യാനെറ്റില്‍ പുതിയ പരമ്പര

Published : Nov 20, 2023, 03:39 PM IST
'ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം'; പ്രേക്ഷകമനസ് കീഴടക്കാന്‍ ഏഷ്യാനെറ്റില്‍ പുതിയ പരമ്പര

Synopsis

രഞ്ജിനി, യദു കൃഷ്ണൻ പ്രധാന താരങ്ങള്‍

ഏഷ്യാനെറ്റില്‍ ഇന്നുമുതല്‍ പുതിയ പരമ്പര സംപ്രേഷണം ആരംഭിക്കുന്നു. കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തിന്‍റെ പേര് അളകനന്ദ എന്നാണ്. അവളെ ഒരു ഐപിഎസ് ഓഫീസർ ആക്കാനുള്ള അവളുടെ പിതാവിന്റെ സ്വപ്നം മാത്രമല്ല,  ഒരു ഡോക്ടർ ആകാനുള്ള അവളുടെ ആഗ്രഹത്തിന്റെയും കൂടി കഥയാണ് ഈ പരമ്പര. 
 
ബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ, സ്നേഹത്തിന്റെ രചനാത്മകമായ ആവിഷ്കാരമാണ് പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും. രഞ്ജിനി, യദു കൃഷ്ണൻ, സുജേഷ്, ശ്രീദേവി അനിൽ, ലക്ഷ്മിപ്രിയ, സുമി സന്തോഷ്, രശ്മി സോമൻ, ഹരിജിത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ന് (നവംബര്‍ 20) സംപ്രേഷണം ആരംഭിക്കുന്ന പരമ്പര തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാത്രി 8 മണിക്ക് പരമ്പര കാണാം. 
 
അതേസമയം സൂപ്പർഹിറ്റ് പരമ്പര കുടുംബ വിളക്ക് രാത്രി 10 മണിക്കും സൂര്യ ഫെസ്റ്റിവൽ എല്ലാ ഞായറാഴ്ചയും രാവിലെ  7 മണിക്കും സംപ്രേഷണം ചെയ്യും.

ALSO READ : വാങ്ങുന്നത് ഷാരൂഖിനേക്കാളും വിജയ്‍യേക്കാളും! ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകന്‍

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത