Asianet News MalayalamAsianet News Malayalam

വാങ്ങുന്നത് ഷാരൂഖിനേക്കാളും വിജയ്‍യേക്കാളും! ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകന്‍

പ്രതിഫലത്തില്‍ ഷാരൂഖ്, വിജയ്, രജനികാന്ത് ഇവരേക്കാളൊക്കെ മുകളില്‍

highest paid indian movie director is ss rajamouli which is higher than that of shah rukh khan thalapathy vijay and rajinikanth nsn
Author
First Published Nov 20, 2023, 1:59 PM IST

കൊവിഡ് കാലത്ത് തകര്‍ച്ച നേരിട്ട വ്യവസായങ്ങളിലൊന്നായിരുന്നു സിനിമാ വ്യവസായം. ഭാഷാഭേദമന്യെ ലോകമാകമാനം ആ തകര്‍ച്ച ദൃശ്യമാവുകയും. ലോക്ക്ഡൌണ്‍ കാലത്ത് സിനിമാ നിര്‍മ്മാണം മുടങ്ങിയതും തിയറ്ററുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്നതുമായിരുന്നു അതിന് കാരണം. എന്നാല്‍ ആ പ്രതിസന്ധികളെയൊക്കെ മറികടന്ന് സിനിമയുടെ ബിസിനസ് കുതിച്ചുയര്‍ന്ന വര്‍ഷമാണ് ഇത്. ബോളിവുഡും തെന്നിന്ത്യന്‍ സിനിമയും വലിയ സാമ്പത്തിക വിജയങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സിനിമകള്‍ നേടുന്ന വലിയ വരുമാനം സൂപ്പര്‍താരങ്ങളുടെ പ്രതിഫലത്തിലും വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. സിനിമയില്‍ മിക്കപ്പോഴും നായക നടന്മാര്‍ക്കാണ് സംവിധായകരേക്കാള്‍ വലിയ പ്രതിഫലം ലഭിക്കാറെങ്കിലും അതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒരു കൂട്ടം സംവിധായകരുണ്ട്. 

തങ്ങള്‍ സൃഷ്ടിച്ച വലിയ സാമ്പത്തിക വിജയങ്ങളില്‍ നിന്നാണ് അവര്‍ക്ക് അടുത്ത പ്രോജക്റ്റുകളില്‍ ആഗ്രഹിക്കുന്ന പ്രതിഫലം ആവശ്യപ്പെടാന്‍ സാധിച്ചിട്ടുള്ളത്. അക്കൂട്ടത്തിലെ ചുരുക്കം സംവിധായകരിലെ ഒന്നാമന്‍ വാങ്ങുന്ന പ്രതിഫലം ഇന്ത്യയില്‍ ഇന്ന് മിക്ക സൂപ്പര്‍താരങ്ങളും വാങ്ങുന്ന പ്രതിഫലത്തേക്കാള്‍ വലുതാണ്. ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ തെലുങ്ക് സിനിമയെ പുതിയ ഉയരങ്ങളിലെത്തിച്ച സംവിധായകന്‍ എസ് എസ് രാജമൌലിയാണ് അത്.

സ്റ്റാറ്റിസ്റ്റയുടെയും ഡിഎന്‍എയുടെയും റിപ്പോര്‍ട്ട് അനുസരിച്ച് 200 കോടിയാണ് രാജമൌലി നിലവില്‍ ഒരു സിനിമയ്ക്ക് വാങ്ങുന്നത്. പ്രതിഫലത്തിനൊപ്പം പ്രോഫിറ്റ് ഷെയറിംഗിലൂടെയും അദ്ദേഹം നേട്ടമുണ്ടാക്കുന്നുണ്ട്. അവസാന ചിത്രമായ ആര്‍ആര്‍ആറില്‍ നിന്ന് രാജമൌലിക്ക് ലഭിക്ക പ്രോഫിറ്റ് ഷെയര്‍ 30 ശതമാനമായിരുന്നു. 1100 കോടി ആഗോള ഗ്രോസ് നേടിയ ചിത്രമാണ് ഇതെന്ന് ഓര്‍ക്കണം. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ പാശ്ചാത്യരായ സിനിമാപ്രേമികള്‍ക്കിടയിലും വലിയ സ്വീകാര്യത നേടിയ ചിത്രത്തിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള ഓസ്കര്‍ പുരസ്കാരവും ലഭിച്ചിരുന്നു. മഹേഷ് ബാബു നായകനാവുന്ന അഡ്വഞ്ചര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് രാജമൌലി അടുത്തതായി ചെയ്യുന്നത്. 

അതേസമയം ഇന്ത്യയില്‍ സമീപകാലത്ത് വലിയ ഹിറ്റുകളുടെ ഭാഗമായ ഫാരൂഖ് ഖാനും വിജയ്‍യും നിലവില്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് നോക്കാം. തന്‍റെ തിരിച്ചുവരവ് ചിത്രമായ പഠാന്‍റെ റിലീസിന് മുന്‍പ് ഷാരൂഖ് ഖാന്‍ ഒരു രൂപ പോലും വാങ്ങിയിരുന്നില്ല. പ്രോഫിറ്റ് ഷെയറിംഗ് കരാര്‍ ആയിരുന്നു കിംഗ് ഖാനും നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസും തമ്മില്‍ ഉണ്ടായിരുന്നത്.  കരാര്‍ പ്രകാരം ഷാരൂഖ് ഖാന് ലഭിക്കുക 200 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനു ശേഷമെത്തിയ ജവാനില്‍ 100 കോടി പ്രതിഫലവും ലാഭത്തിന്‍റെ 60 ശതമാനവുമാണ് കിംഗ് ഖാന് ലഭിക്കുക. അതേസമയം ഏറ്റവും പുതിയ ചിത്രം ലിയോയില്‍ വിജയ് വാങ്ങിയ പ്രതിഫലം 120 കോടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ALSO READ : 'റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല'; കാരണം വിശദീകരിച്ച് മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios