മലയാളം പാട്ട് പാടി കോളെജ് പിള്ളേരെ കൈയിലെടുത്ത് ചീനാട്രോഫിയിലെ നായിക; വീഡിയോ വൈറൽ

Published : Dec 12, 2023, 04:35 PM IST
മലയാളം പാട്ട് പാടി കോളെജ് പിള്ളേരെ കൈയിലെടുത്ത് ചീനാട്രോഫിയിലെ നായിക; വീഡിയോ വൈറൽ

Synopsis

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തിലെ നായിക

സാധാരണക്കാരനായ ഒരു കുട്ടനാടൻ യുവാവിന്റെ കഥ പറഞ്ഞെത്തിയ ധ്യാൻ ശ്രീനിവാസൻ ചിത്രം ചീനാട്രോഫി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അനിൽ ലാൽ സംവിധാനം നിർവഹിച്ച ചിത്രം കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ പലഹാരങ്ങൾ നിർമ്മിച്ച് കടകളിൽ വിതരണം ചെയ്ത് ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിനെ തേടി ചൈനയിൽ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് ചിത്രം ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കെന്റി സിർദോയാണ് ചിത്രത്തിലെ നായികയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ടിബറ്റൻ പെൺകുട്ടിയായിട്ടാണ് താരം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ തൃശ്ശൂർ സെന്റ് മേരീസ് കോളേജിൽ നടന്ന ചടങ്ങിൽ ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പുലരാൻ നേരം എന്ന ഗാനം ആലപിച്ച് കെന്റി സിർദോ കോളേജ് വിദ്യാര്‍ഥികളെ കൈയ്യിലെടുക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

 

ധ്യാനും കെന്റി സിര്‍ദോയും ഒന്നിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ALSO READ : കളക്ഷനില്‍ ഒന്നാമത് 'ലിയോ', പക്ഷേ സെര്‍ച്ചില്‍ അല്ല; ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം തിരയപ്പെട്ട തമിഴ് ചിത്രം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക