ചെമ്മീന്‍ കമ്പനിയില്‍ ഹെഡ്‌സെറ്റ് വെച്ചുള്ള 'പൊളി'; 'കുമ്പളങ്ങി'യില്‍ ഷെയിന്‍ ഗംഭീരമാക്കിയ രംഗം

Published : Apr 04, 2019, 09:05 PM IST
ചെമ്മീന്‍ കമ്പനിയില്‍ ഹെഡ്‌സെറ്റ് വെച്ചുള്ള 'പൊളി'; 'കുമ്പളങ്ങി'യില്‍ ഷെയിന്‍ ഗംഭീരമാക്കിയ രംഗം

Synopsis

തീയേറ്ററുകളിലെത്തി രണ്ട് മാസം പിന്നിടുമ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ കുമ്പളങ്ങി നൈറ്റ്‌സിന് ഇപ്പോഴും പ്രദര്‍ശനമുണ്ട്.  

'കുമ്പളങ്ങി നൈറ്റ്‌സി'ലെ ശ്രദ്ധേയ രംഗങ്ങളില്‍ പലതും ഭാവന സ്റ്റുഡിയോസ് എന്ന യുട്യൂബ് ചാനല്‍ വഴി അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഷെയിന്‍ നിഗം അവതരിപ്പിച്ച 'ബോബി' എന്ന കഥാപാത്രത്തിന്റെ ഒരു ശ്രദ്ധേയ രംഗവും ഭാവന സ്റ്റുഡിയോസിലൂടെ എത്തിയിരിക്കുകയാണ്.

മനസില്ലാ മനസോടെ ചെമ്മീന്‍ കമ്പനിയില്‍ ജോലിക്ക് പോകുന്ന ബോബിയുടെ ആദ്യദിനത്തിലാണ് വീഡിയോ തുടങ്ങുന്നത്. പുതിയ ജോലിസ്ഥലവുമായി ഒത്തുപോകാനാവാതെ മാറിയിരിക്കുന്ന ബോബിയോട് ഫോണില്‍ സുഹൃത്തിന്റെ ഉപദേശമെത്തുന്നു. എല്ലാവരും ഇങ്ങനെയൊക്കെയാണ് പണിയെടുക്കുന്നതെന്നും ഹെഡ്‌സെറ്റില്‍ ഒരു പാട്ട് പ്ലേ ചെയ്ത് പണി തുടങ്ങാനുമാണ് ഉപദേശം.

അതേസമയം തീയേറ്ററുകളിലെത്തി രണ്ട് മാസം പിന്നിടുമ്പോഴും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ കുമ്പളങ്ങി നൈറ്റ്‌സിന് ഇപ്പോഴും പ്രദര്‍ശനമുണ്ട്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്