പബ്ജി നിരോധിച്ചതിൽ വിഷമിക്കേണ്ട, 'പബ്ജിയെ ഒഴിവാക്കൂ.. പണ്ഡിറ്റ്ജിയെ സ്വീകരിക്കൂ'വെന്ന് സന്തോഷ് പണ്ഡിറ്റ്

Bidhun Narayan   | Asianet News
Published : Sep 05, 2020, 04:32 PM IST
പബ്ജി നിരോധിച്ചതിൽ വിഷമിക്കേണ്ട, 'പബ്ജിയെ ഒഴിവാക്കൂ.. പണ്ഡിറ്റ്ജിയെ സ്വീകരിക്കൂ'വെന്ന് സന്തോഷ് പണ്ഡിറ്റ്

Synopsis

പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്ടെ സിനിമയും, ഇന്റർവ്യൂസും, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കാനാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിനെ അറിയാത്ത മലയാളികളില്ല. സിനിമകളിലെ വ്യത്യസ്തതയും അതുപോലുള്ള അഭിനയ രീതിയും ഒക്കെയായി കുറച്ചുകാലമായി പണ്ഡിറ്റ് മലയാളികൾക്കിടയിലുണ്ട്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലുമുണ്ട് വ്യത്യസ്തത. അത്തരത്തിൽ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പബ്ജി നിരോധിച്ച സാഹചര്യത്തിൽ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതിനോടകം വൈറലായക്കഴിഞ്ഞു.  എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ

"പബ്ജിയെ" ഒഴിവാക്കൂ.. "പണ്ഡിറ്റ്ജി" യെ സ്വീകരിക്കു...  ഇന്ത്യാക്കാരുടെ ഡാറ്റകള് ഫൺ ആപ്പിന്റെ മറവില് ചൈന ചോ൪ത്തുന്നു എന്ന് മനസ്സിലാക്കിയതിനാല് പബ്ജി അടക്കം 118 ആപ്പുകള് ഇന്ത്യ നിരോധിച്ചു. ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്ടെ സിനിമയും, ഇന്റർവ്യൂസും, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക.

പബ്ജി വേണ്ട  "പണ്ഡിറ്റ് ജി"  മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല് തീരാവുന്ന പ്രശ്നമേ ഉള്ളു. കണ്ട ചൈനക്കാ൪ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ.  (അതിലൂടെ പണ്ഡിറ്റ് നന്നായ് കഞ്ഞി കുടിച്ച് ജീവിക്കും എന്ന൪ത്ഥം) എല്ലാവ൪ക്കും നന്ദി By Santhosh Pandit (പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍