സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി കൊല്ലം സുധിയുടെ മകൻ കിച്ചു (രാഹുൽ ദാസ്). താനും അമ്മയും തമ്മിൽ തെറ്റുന്നത് കാണാനാണ് പലരും ആഗ്രഹിക്കുന്നതെന്നും നെഗറ്റീവിനാണ് സ്വീകാര്യതയെന്നും കിച്ചു പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങളിലും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി കിച്ചു എന്ന രാഹുല്‍ ദാസ്. താനും അമ്മയും തമ്മില്‍ തെറ്റുന്നത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നതെന്നും നെഗറ്റീവാണ് എല്ലാവര്‍ക്കും ആവശ്യമെന്നും രോഷത്തോടെ കിച്ചു സുധി പറയുന്നു. റീച്ച് കിട്ടാൻ എനിക്ക് വേണേല്‍ ഓരോന്ന് പറഞ്ഞ് നടക്കാം. പക്ഷേ അങ്ങനെ സംസാരിച്ചിരുന്നുവെങ്കിൽ ഞാനും കൂടി എന്റെ അച്ഛന്റെ പേര് കളഞ്ഞേനെയെന്നും കിച്ചു പറയുന്നു. താന്‍ പൊട്ടനാണെന്ന് കരുതരുതെന്നും കിച്ചു കൂട്ടിച്ചേര്‍ത്തു.

കിച്ചു സുധിയുടെ വാക്കുകള്‍ ഇങ്ങനെ

ഞാനും അമ്മയും തെറ്റണം. അതാണ് നിങ്ങൾക്ക് വേണ്ടത്. ഞാൻ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയൂ ഞാൻ തിരുത്താം. ഇതുവരെ ഞാൻ എങ്ങനെ ആണോ അതുപോലെ തന്നെ മുന്നോട്ടും പോകും. നെ​ഗറ്റീവുകൾ ഒന്നും ഞാൻ മൈന്റ് ചെയ്യാറില്ല. പക്ഷേ ഇപ്പോഴിങ്ങനെ ആയതുകൊണ്ട് സംസാരിക്കുന്നുവെന്ന് മാത്രം. നിങ്ങൾക്കൊന്നും അറിയാത്ത കുറേ സിറ്റുവേഷനുകൾ എനിക്ക് ഉണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം ഇവിടം വരെ എത്തി നിൽക്കുന്നെങ്കിൽ അതിന് കാരണം സുഹൃത്തുക്കളാണ്. ഞാൻ പറയുന്നതിൽ എങ്ങനെ നെ​ഗറ്റീവ് കണ്ടു പിടിക്കാം എന്ന് പറഞ്ഞാണ് കുറേ പേർ നടക്കുന്നത്. അങ്ങനെയുള്ളത് കിട്ടിയാലല്ലേ കണ്ടന്റ് ആവുള്ളു. ഞാൻ വാ തുറക്കുന്നില്ലെന്നല്ലേ പ്രശ്നം. ഇനി തുറക്കാം. ഒന്നും പറഞ്ഞില്ലെങ്കിൽ കിച്ചുവിന് നട്ടെല്ലില്ല. പറഞ്ഞു കഴിഞ്ഞാൽ അഹങ്കാരം. രണ്ടും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. നെ​ഗറ്റീവ് ആണ് ആളുകൾക്ക് വേണ്ടത്.

ഞാൻ ആരേയും കൈവിടാനും കൈ പിടിക്കാനും പോകുന്നില്ല. എന്റെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാനാണ് നോക്കുന്നത്. അമ്മ എന്റെ ഇഷ്ടങ്ങളിൽ ഇടപെടുന്നില്ല അതുപോലെ ഞാനും ഇടപെടുന്നില്ല. എന്നെ ബാധിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് മാത്രം ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കിൽ അമ്മയെ വിളിക്കും. ചില്ലറ വല്ലോം വേണമെങ്കിൽ. അങ്ങനെ ഒക്കെയെ ഉള്ളൂ. നെ​ഗറ്റീവ് കേൾക്കാനാണ് ആൾക്കാർക്ക് ഇഷ്ടം. അടുത്ത മാസത്തേക്കുള്ള റവന്യൂ എന്റെ വീഡിയോയിൽ നിന്നും കിട്ടിയില്ലേ. ഇനി നിർത്തിക്കോ. റീച്ച് കിട്ടാൻ എനിക്ക് വേണേല്‍ ഓരോന്ന് പറഞ്ഞ് നടക്കാം എനിക്ക്. പക്ഷേ അങ്ങനെ സംസാരിച്ചിരുന്നുവെങ്കിൽ ഞാനും കൂടി എന്റെ അച്ഛന്റെ പേര് കളഞ്ഞേനെ. അതാദ്യം നിങ്ങൾ മനസിലാക്കണം. ഞാന്‍ പൊട്ടനാണെന്ന് വിചാരിക്കരുത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming