കരണ്‍ ജോഹറിന്റെ താരപാര്‍ട്ടി; ലഹരി ഉപയോഗം നടന്നെന്ന ആരോപണവുമായി എംഎല്‍എ

Published : Jul 31, 2019, 10:36 PM IST
കരണ്‍ ജോഹറിന്റെ താരപാര്‍ട്ടി; ലഹരി ഉപയോഗം നടന്നെന്ന ആരോപണവുമായി എംഎല്‍എ

Synopsis

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, അര്‍ജുന്‍ കപൂര്‍ എന്നീ താരങ്ങളൊക്കെയുണ്ട് കരണ്‍ ജോഹര്‍ പങ്കുവച്ച വീഡിയോയില്‍. ക്യാമറ കടന്നുചെല്ലുമ്പോള്‍ പരസ്പരം സംസാരിക്കുകയോ ക്യാമറയിലേക്ക് നോക്കി ചിരിക്കുകയോ ആണ് താരങ്ങളില്‍ മിക്കവരും.  

പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വീട്ടില്‍ സംഘടിപ്പിച്ച താര പാര്‍ട്ടിയില്‍ ലഹരി ഉപയോഗം നടന്നെന്ന ആരോപണവുമായി എംഎല്‍എ. 'സാറ്റര്‍ഡേ നൈറ്റ് വൈബ്‌സ്' എന്ന പേരില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കരണ്‍ പങ്കുവച്ച വീഡിയോയ്‌ക്കെതിരെയാണ് അകാലിദള്‍ എംഎല്‍എ ആ മന്‍ജീന്ദര്‍ എസ് സിര്‍സ രംഗത്തെത്തിയത്. 

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, അര്‍ജുന്‍ കപൂര്‍ എന്നീ താരങ്ങളൊക്കെയുണ്ട് കരണ്‍ ജോഹര്‍ പങ്കുവച്ച വീഡിയോയില്‍. ക്യാമറ കടന്നുചെല്ലുമ്പോള്‍ പരസ്പരം സംസാരിക്കുകയോ ക്യാമറയിലേക്ക് നോക്കി ചിരിക്കുകയോ ആണ് താരങ്ങളില്‍ മിക്കവരും. ഇന്‍സ്റ്റഗ്രാമിലെത്തി മണിക്കൂറുകള്‍ക്കകം വലിയ പ്രചാരമാണ് വീഡിയോയ്ക്ക് ലഭിച്ചത്. കരണ്‍ ജോഹറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതിനകം ഈ വീഡിയോയ്ക്ക് ലഭിച്ച കാഴ്ചകള്‍ 19 ലക്ഷത്തിന് മേലെയാണ്. 4700ല്‍ ഏറെ കമന്റുകളും ലഭിച്ചു ഇതിന്. 

'ലഹരി ഉപയോഗത്തെ എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നായിരുന്നു മന്‍ജീന്ദറിന്റെ ട്വിറ്റര്‍ പരാമര്‍ശം. വീഡിയോ പങ്കുവച്ചുകൊണ്ട് മന്‍ജീന്ദന്‍ നടത്തിയ പരാമര്‍ശത്തെ എതിര്‍ത്തും അനുകൂലിച്ചും ഫോളോവേഴ്‌സ് എത്തി. രണ്ടായിരത്തോളം പേര്‍ ഈ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

എന്നാല്‍ ഈ അഭിപ്രായത്തിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ ട്വിറ്ററിലൂടെത്തന്നെ രംഗത്തെത്തി. കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ തന്റെ ഭാര്യയും പങ്കെടുത്തിരുന്നുവെന്നും അവരും വീഡിയോയില്‍ ഉണ്ടെന്നും വീഡിയോയിലുള്ള ആരും ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു. അറിയാത്ത ആളുകളെക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും. ആരോപണത്തില്‍ മന്‍ജീന്ദര്‍ മാപ്പ് പറയണമെന്നും മിലിന്ദ് ദേവ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും