ഏഷ്യാനെറ്റില്‍ 'കുക്ക് വിത്ത് കോമഡി'; വിധികര്‍ത്താക്കളായി ധ്യാനും ആനിയും

Published : May 03, 2023, 12:51 PM ISTUpdated : May 03, 2023, 12:52 PM IST
ഏഷ്യാനെറ്റില്‍ 'കുക്ക് വിത്ത് കോമഡി'; വിധികര്‍ത്താക്കളായി ധ്യാനും ആനിയും

Synopsis

ലോഞ്ച് എപ്പിസോഡ് മെയ് 6 ന്

സിനിമ, ടെലിവിഷൻ താരങ്ങളും കേരളത്തിലെ പ്രമുഖ ഹാസ്യതാരങ്ങളും ഒന്നിക്കുന്ന കുക്കിംഗ് റിയാലിറ്റി ഷോ കുക്ക് വിത്ത് കോമഡി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. രണ്ട് പേര്‍ വീതമുള്ള ഏഴ് ടീമുകളാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. ഓരോ ടീമിലും ഒരു പ്രശസ്തതാരം മത്സരാർഥിയായും സഹായിക്കുന്നതിന് ഒരു ഹാസ്യതാരവും ഉണ്ടാകും. 

ഷോയുടെ വിധികർത്താക്കളായി എത്തുന്നത് നടനും സംവിധായകനും കൗണ്ടർ കിംഗുമായ ധ്യാൻ ശ്രീനിവാസനും മലയാളികളുടെ പ്രിയതാരം ആനിയുമാണ്. ഈ ഷോയുടെ അവതാരകയായി എത്തുന്നത് ചലച്ചിത്രതാരം മീര നന്ദനാണ്. വർണ്ണാഭമായ കുക്ക് വിത്ത് കോമഡിയുടെ ലോഞ്ചിംഗ് എപ്പിസോഡിൽ മുഖ്യാതിഥിയായി എത്തുന്നത് പ്രശസ്ത ചലച്ചിത്രതാരം അജു വര്‍ഗീസ് ആണ്. പാചകമേളയ്‌ക്കൊപ്പം വാചകമേളയുമായി എത്തുന്ന കുക്ക് വിത്ത് കോമഡിയുടെ ലോഞ്ച് എപ്പിസോഡ് ഏഷ്യാനെറ്റിൽ മെയ് 6 ശനിയാഴ്ച രാത്രി 7.30 നും തുടർന്ന് എല്ലാ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്കും സംപ്രേഷണം ചെയ്യുന്നു.

ALSO READ : കേരളത്തിലും ഹിറ്റ്; 'പൊന്നിയിന്‍ സെല്‍വന്‍ 2' ആദ്യ നാല് ദിവസത്തില്‍ നേടിയത്

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി