'പേടിച്ച് പനി വന്നു'; കൊവിഡ് ടെസ്റ്റ് നടത്തിയ അനുഭവം പറഞ്ഞ് അർച്ചന സുശീലൻ

Published : Sep 22, 2020, 02:55 PM ISTUpdated : Sep 22, 2020, 02:56 PM IST
'പേടിച്ച് പനി വന്നു'; കൊവിഡ് ടെസ്റ്റ് നടത്തിയ അനുഭവം പറഞ്ഞ് അർച്ചന സുശീലൻ

Synopsis

നിരവധി പരമ്പരകളിലൂടെയും ബിഗ് ബോസ് സീസൺ ഒന്നിലൂടെയും  മലയാളികൾക്ക് സുപരിചിതമായ താരമാണ് അർച്ചന സുശീലൻ. മലയാളികളുടെ പ്രിയപ്പെട്ട താരമായ അർച്ചന തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

നിരവധി പരമ്പരകളിലൂടെയും ബിഗ് ബോസ് സീസൺ ഒന്നിലൂടെയും  മലയാളികൾക്ക് സുപരിചിതമായ താരമാണ് അർച്ചന സുശീലൻ. മലയാളികളുടെ പ്രിയപ്പെട്ട താരമായ അർച്ചന തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വലിയൊരു വിശേഷവുമായി എത്തിയിരിക്കുകായണ് അർച്ചന. താരം അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലിന്റെ ഭാഗമായ നടിയക്കം 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അർച്ചന നടത്തിയ കൊവിഡ് ടെസ്റ്റ് അനുഭവമാണ് താരം പറയുന്നത്.

'കഴിഞ്ഞ  ദിവസം ഞങ്ങളുടെ  സീരിയൽ സെറ്റിൽ കുറച്ച് ആളുകൾക്ക് കൊവിഡ് പോസിറ്റീവ് ആയി. എല്ലാ അംഗങ്ങളും സീരിയൽ ഷൂട്ടിംഗ് നിർത്തിവച്ചശേഷം സെല്ഫ് ക്വാറന്റൈനിലേക്ക് പോവുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട ഓരോരുത്തരായി ഇപ്പോൾ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകായണ്.

എന്റെ ടെസ്റ്റായിരുന്നു ഇന്ന്. റിസൾട്ട് നെഗറ്റീവാണ്. പോസിറ്റിവ് ആയ ആളുകൾക്ക് എല്ലാവര്ക്കും ഒപ്പം എന്റെ പ്രാർത്ഥന ഉണ്ടാകും. നിങ്ങളോട് പറയാനുള്ള  കാര്യം എന്ന് പറഞ്ഞാൽ, പാനിക്ക് ആകാതെ ഇരിക്കുക.  പാനിക് ആകരുതേ എന്ന് പറഞ്ഞാൽ പോലും എവിടെയോ ഒരു പേടി നമുക്ക് ഉണ്ടാകും. അതാണ് എന്റെ അനുഭവം. അത് ഞാൻ തിരിച്ചറിഞ്ഞു.

ഞാൻ നേരത്തെതന്നെ ക്വാറന്റൈനിൽ പോയിരുന്നു. കുടുംബത്തെയും, ചുറ്റുമുള്ള മറ്റുള്ളവരെയും ഞാൻ അപ്പോൾ തന്നെ മാറ്റിനിർത്തിയിരുന്നു. സിംപ്റ്റംസ്‌ ഒന്നും തന്നെ ഇല്ലായിരുന്നു. പൊതുവെ മിക്ക ആളുകൾക്കും ഇപ്പോഴും സിംപ്റ്റംസ് ഒന്നും ഇല്ല. നോർമലി ഒരു പനി വന്നു പോകും പോലെയാണ് വന്നു പോയിട്ടുള്ളത്. പക്ഷേ റിസൾട്ട് വന്നപ്പോൾ പോസിറ്റീവ് ആയിരുന്നു. പക്ഷെ എനിക്ക് ഇത് കേട്ട്  പേടിച്ച് പനി വന്നു എന്നും അർച്ചന പറയുന്നു.

പേടിച്ചിരിക്കാതെ നമ്മൾ ഇത് ടെസ്റ്റ് ചെയ്യണം. അയ്യോ എന്താകും എന്നോർത്ത് പേടിക്കേണ്ട. പോസിറ്റീവ് ആണെങ്കിൽ കുറച്ചുകൂടി കെയർ കൊടുക്കണം. ചൂടുവെള്ളമൊന്നും എനിക്കിഷ്ടമല്ലായിരുന്നു ഇപ്പോ അതൊക്കെ ശ്രദ്ധിച്ചു. നമ്മുടെ പ്രിയപെട്ടവരെ ഓർത്തുകൊണ്ട് നമ്മൾ നന്നായി കെയർ ചെയ്യേണ്ടതുണ്ടെന്നും അർച്ച ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും