ബിഗ് ബോസ് താരമായ നടന്‍റെ വീട്ടില്‍ റെയ്ഡ്; ലഹരി വസ്തുക്കള്‍ പിടിച്ചു, ഭാര്യ അറസ്റ്റില്‍

Published : Nov 30, 2024, 10:00 AM IST
ബിഗ് ബോസ് താരമായ നടന്‍റെ വീട്ടില്‍ റെയ്ഡ്; ലഹരി വസ്തുക്കള്‍ പിടിച്ചു, ഭാര്യ അറസ്റ്റില്‍

Synopsis

മയക്കുമരുന്ന് കേസിൽ നടൻ അജാസ് ഖാന്‍റെ ഭാര്യ ഫാലൻ ഗുലിവാലയെ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്നുകൾ പിടികൂടി. 

മുംബൈ: മയക്കുമരുന്ന് കേസിൽ നടൻ അജാസ് ഖാന്‍‍റെ ഭാര്യ ഫാലൻ ഗുലിവാലയെ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഇവരുടെ വസതിയിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വിവിധ മയക്കുമരുന്നുകൾ പിടികൂടിയെന്നാണ് വിവരം.

ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ (എംഡി) എന്ന മയക്കുമരുന്ന് കടത്തിയതിന് ഖാന്‍റെ ഓഫീസ് സ്റ്റാഫ് അംഗമായ സൂരജ് ഗൗഡിനെ ഒക്ടോബർ 8 ന് ഏജൻസി പിടികൂടിയതിന് പിന്നാലെയാണ് റെയിഡും അറസ്റ്റും നടന്നത്. മയക്കുമരുന്ന്  അജാസ് ഖാന്‍റെ അന്ധേരിയിലെ ഓഫീസിൽ എത്തിച്ച ശേഷമാണ് ഗൗഡിനെ കസ്റ്റഡിയിലെടുത്തത്.

തങ്ങൾ നടത്തിയ അന്വേഷണത്തിൽ  അജാസ് ഖാന്‍‍റെ ഭാര്യ ഫാലൻ ഗുലിവാലയ്ക്ക് മയക്കുമരുന്ന് കടത്തലിൽ പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി വ്യാഴാഴ്ച അവളുടെ ജോഗേശ്വരി ഫ്ലാറ്റിൽ റെയ്ഡ് നടത്ത  ഏകദേശം 130 ഗ്രാം കഞ്ചാവും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയത്.

ഗുലിവാലയുടെ അറസ്റ്റിനെത്തുടർന്ന്, ഖന്‍റെ വസതിയിൽ നിന്ന് കണ്ടെത്തിയ മയക്കുമരുന്നിനെക്കുറിച്ചും അന്ധേരിയിലെ ഓഫീസിൽ എത്തിച്ച മയക്കുമരുന്ന് അടങ്ങിയ പാഴ്‌സലിനെക്കുറിച്ചും അന്വേഷിക്കാന്‍  അജാസ് ഖാനെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്‍റെ തീരുമാനം. എന്നാൽ സംഭവത്തില്‍ അജാസ് ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അജാസ് ഖാൻ ബോളിവുഡ് സിനിമകളിലും ടിവി ഷോകളിലും സാന്നിധ്യമായ താരമാണ്. ബിഗ് ബോസ് ഷോയുടെ ഏഴാം പതിപ്പിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.  രക്ത ചരിത്ര, അല്ലാ കെ ബന്ദേ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, കൂടാതെ രഹേ തേരാ ആശിർവാദ്, കഹാനി ഹമാരേ മഹാഭാരത് കി എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കോമഡി നൈറ്റ്‌സ് വിത്ത് കപിൽ എന്ന ടിവി ഷോയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

'ഓര്‍ത്തോ, ഇത് പലിശ സഹിതം തിരിച്ചുകിട്ടും': നയന്‍താരയുടെ വാക്കുകള്‍, ലക്ഷ്യം ധനുഷ് !

​​​​​​​ 'സ്കാർലറ്റ് ഹൗസ്': മലൈകയുടെ പുതിയ സംരംഭം മുംബൈയില്‍ ആരംഭിച്ചു
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത