സ്പോട്ട് കൊറിയോഗ്രഫിയുമായി സാനിയ, പ്രിയ, അനാര്‍ക്കലി; വിവാഹാഘോഷത്തിലെ നൃത്തം വൈറല്‍

Published : Oct 28, 2020, 10:52 PM ISTUpdated : Oct 28, 2020, 10:54 PM IST
സ്പോട്ട് കൊറിയോഗ്രഫിയുമായി സാനിയ, പ്രിയ, അനാര്‍ക്കലി; വിവാഹാഘോഷത്തിലെ നൃത്തം വൈറല്‍

Synopsis

തങ്ങളുടെ സുഹൃത്ത് കൂടിയായ ഫോട്ടോഗ്രാഫര്‍ ജിക്സണ്‍ ഫ്രാന്‍സിസിന്‍റെയും സിജ രാജന്‍റെയും വിവാഹത്തിനാണ് മൂവരും ഒരുമിച്ചെത്തിയത്. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ചടങ്ങിലെ താരബാഹുല്യം മൂലം നേരത്തെ ശ്രദ്ധ നേടിയിരുന്നു. 

അനായാസത തോന്നിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് പലപ്പോഴും എത്താറുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോഴിതാ ഒരു സുഹൃത്തിന്‍റെ വിവാഹാഘോഷത്തിനെത്തിയ സാനിയയുടെ ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. സാനിയ മാത്രമല്ല സിനിമയിലെ തന്നെ സുഹൃത്തുക്കളായ പ്രിയ വാര്യരും അനാര്‍ക്കലി മരക്കാരും ഒപ്പമുണ്ട്. അപ്രതീക്ഷിതമായി മാറുന്ന താളത്തിനൊപ്പം മൂവരും ചേര്‍ന്ന് നടത്തുന്ന സ്പോട്ട് കൊറിയോഗ്രഫിയാണ് ഈ വീഡിയോയുടെ ആകര്‍ഷണം.

തങ്ങളുടെ സുഹൃത്ത് കൂടിയായ ഫോട്ടോഗ്രാഫര്‍ ജിക്സണ്‍ ഫ്രാന്‍സിസിന്‍റെയും സിജ രാജന്‍റെയും വിവാഹത്തിനാണ് മൂവരും ഒരുമിച്ചെത്തിയത്. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ചടങ്ങിലെ താരബാഹുല്യം മൂലം നേരത്തെ ശ്രദ്ധ നേടിയിരുന്നു. താരങ്ങളുടെ നൃത്തത്തിന്‍റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോഴും കാണികളെ നേടുന്നുണ്ട്. സിജു വില്‍സണ്‍, പേളി മാണി, അവതാരകന്‍ ജീവ തുടങ്ങിയവരൊക്കെ വിവാഹത്തിന് എത്തിയിരുന്നു. 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്