ഫുക്രുവിനൊപ്പം കിടിലന്‍ നൃത്ത ചുവടുകളുമായി വീണ

Published : Apr 11, 2021, 10:22 AM IST
ഫുക്രുവിനൊപ്പം കിടിലന്‍ നൃത്ത ചുവടുകളുമായി വീണ

Synopsis

ബിഗ് ബോസ് മൂന്നാം സീസണ്‍ വലിയ ആവേശത്തിൽ മുന്നോട്ടു പോവുകയാണ്. ഒപ്പം തന്നെ കഴിഞ്ഞ സീസണുകളിലെ മത്സരാർത്ഥികളുടെ  വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നുണ്ട്. 

ബിഗ് ബോസ് മൂന്നാം സീസണ്‍ വലിയ ആവേശത്തിൽ മുന്നോട്ടു പോവുകയാണ്. ഒപ്പം തന്നെ കഴിഞ്ഞ സീസണുകളിലെ മത്സരാർത്ഥികളുടെ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നുണ്ട്. ബിഗ് ബോസിൽ  വാശിയേറിയ മത്സരം കാഴ്ചവച്ച താരങ്ങൾ, പുറത്തിറങ്ങിയ ശേഷവും നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട്.

അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്  ഫുക്രുവു വീണയുമടക്കമുള്ള രാണ്ടാം സീസൺ മത്സരാർത്ഥികളുടെ സൗഹൃദം. ആര്യയും ഇക്കൂട്ടത്തിൽ തന്നെയുണ്ട്.  പലപ്പോഴും ഒത്തു ചേരുന്ന ഇവർ സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ ഫുക്രുവിനൊപ്പമുള്ള കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് വീണ. ഇടയ്ക്കിടെ വീഡിയോ പങ്കുവയ്ക്കാറുണ്ടെങ്കിലും ഇത്തവണ ആര്യയില്ലാതെയാണ് വീണയും  ഫുക്രുവും എത്തുന്നത്. വീഡിയോ കണ്ട ആരാധകർ ആര്യയെവിടെയെന്ന ചോദ്യവുമായി എത്തുന്നുണ്ട്. 

ബിഗ് ബോസിൽ തുടക്കം മുതൽ അവസാനം വരെ ശക്തമായ പ്രകടനം കാഴ്ചവച്ച മത്സരാർത്ഥികളായിരുന്നു ആര്യയും ഫുക്രുവും. അവസാന റൗണ്ടിൽ വരെ എത്തുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥികൾ കൂടിയായിരുന്നു ഇവർ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 76 എപ്പിസോഡുകൾക്ക് ശേഷം അപ്രതീക്ഷിതമായി ഷോ അവസാനിപ്പിക്കുകയായിരുന്നു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും